തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ ഒരു ലക്ഷം പച്ചക്കറി തൈകൾ ഗ്രോ ബാഗുകളിൽ നട്ട് വീടുകളിൽ എത്തിച്ചു നൽകുന്നു. 10 ഗ്രോ ബാഗുകൾ അടങ്ങുന്ന ഒരു യൂണിറ്റിന് സബ്സിഡി കഴിച്ച് 200 രൂപ മാത്രം നൽകിയാൽ മതി.
ഗ്രോബാഗ് യൂണിറ്റിനായി
http://smarttvm.corporationoftrivandrum.in/growbag എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
ഒരു വാർഡിൽ ആയിരം ഗ്രോബാഗാണ് മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുക.
കഴക്കൂട്ടം കൃഷിഭവനിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറി തൈകളാണ് ഗ്രാേ ബാഗുകളിൽ വിതരണത്തിന് എത്തുക. ഇതിനായി തൈകൾ ഉൽപാദിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൃഷിഭവനിൽ തുടങ്ങിക്കഴിഞ്ഞു. മെയ് അവസാനത്തോട് കൂടി വിതരണം തുടങ്ങും.
Discussion about this post