കേരളത്തിലെ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപുലമായ വിപണനത്തിനുമായി വ്യവസായ വകുപ്പ് ആരംഭിച്ച ബിസിനസ് ടു ബിസനസ് വെബ് പോര്‍ട്ടലായ ‘കേരളാ ഇ മാര്‍ക്കറ്റ്’ കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ എല്ലാ തരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. കാര്‍ഷിക മേഖലയ്ക്കും ഏറെ സഹായകരമാകുന്ന ഈ പോര്‍ട്ടലില്‍ ഇതുവരെ 1057 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 35 പൊതുമേഖലാ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പെടും. പുതിയ കാലത്തെ ഡിജിറ്റല്‍ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്നലെയാണ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തത്.
കൃഷിക്ക് പുറമെ ഭക്ഷ്യ സംസ്‌കരണം, കൈത്തറി, റബ്ബര്‍, കയര്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്, കരകൗശലം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പേര്‍ട്ടലില്‍ സേവനം. സംരംഭകര്‍ക്ക് അവരുടെ സ്ഥാപനത്തെ കുറിച്ചും ഉല്‍പ്പന്നങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ പേര്‍ട്ടലില്‍ ചേര്‍ക്കാം. രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്ക് യൂസര്‍നെയിമും പാസ്വേര്‍ഡും ലഭിക്കും. ഉല്‍പ്പന്നങ്ങളുടെ ചിത്രവും വിലവിവരവും ഉല്‍പ്പന്നത്തെ കുറിച്ച് ചെറിയ വിവരണവും നല്‍കാന്‍ സൗകര്യമുണ്ടാകും. സംരംഭകര്‍ക്ക് വിതരണക്കാരെ കണ്ടെത്താനും വിതരണക്കാര്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും എളുപ്പത്തില്‍ സാധിക്കും. ഉല്‍പ്പന്നത്തിന്റെ ഉടമകളുമായി വിതരണക്കാര്‍ക്ക് ഫോണ്‍ വഴിയോ ഇ മെയില്‍ വഴിയോ ബന്ധപ്പെടാം. www.keralaemarket.com, www.keralaemarket.org എന്നതാണ് വെബ്സൈറ്റ് വിലാസം. എംഎസ്എംഇകളെ ജില്ലാ വ്യവസായ കേന്ദ്രങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളെ പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ്ങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) രജിസ്ട്രേഷന് സഹായിക്കും. വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് (കെബിപ്) ആണ് വെബ്പോര്‍ട്ടലിന്റെ ചുമതല.
കൊവിഡ് 19 ഉം ലോക്ക്ഡൗണും സൃഷ്ടിച്ച പുതിയ ലോകസാഹചര്യത്തില്‍ വിപണനത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി വലിയ സാധ്യത ഒരുക്കികൊടുക്കുകയാണ് സര്‍ക്കാര്‍.
Discussion about this post