വയനാട്ടിലെ ഗോത്ര സമൂഹം സംരക്ഷിച്ചുവന്നിരുന്ന അപൂര്‍വ്വയിനം നെല്‍വിത്തുകള്‍ ഇനി മറ്റ് ജില്ലകളിലേക്കും. രണ്ട് യുവ കര്‍ഷകരാണ് കോഴിക്കോട് ജില്ലയിലുള്‍പ്പെടെയുള്ള കൃഷിയിടങ്ങളിലേക്ക് നെല്‍വിത്തുകള്‍ എത്തിക്കുന്നത്. രതക്തശാലി, കുങ്കുമശാലി തുടങ്ങി ഒരു ഡസനിലേറെ നെല്‍വിത്തുകളാണ് വയനാട്ടില്‍ നിന്ന് മറ്റ് ജില്ലകളിലെ വയലുകളിലും ഇനി കതിരിടുക. കോവിഡ് കാലശേഷം ഭക്ഷ്യക്ഷാമത്തിന്റേത് കൂടിയാവാമെന്നത് മുന്നില്‍ കണ്ടാണ് അത്യുല്‍പദാന ശേഷിയുള്ള ഈ നെല്ലിനങ്ങള്‍ വയലുകളിലേക്കെത്തിക്കുന്നത്.
യുവകര്‍ഷകരായ ബിജു കാവിലും ടി പി ലിജുവുമാണ് നെല്‍വിത്തുകള്‍ ഗോത്ര സമൂഹത്തില്‍ നിന്ന് ശേഖരിച്ച് അവയെ സംരക്ഷിക്കാനുള്ള ശ്രമത്തിന് പിന്നില്‍. വയനാട്ടിലെ ദേവ്‌ള എന്ന ഗോത്ര കര്‍ഷകയില്‍ നിന്ന് ശേഖരിച്ചതാണ് എല്ലാ വിത്തിനങ്ങളും. നടുവണ്ണൂരിലെ പാടശേഖരത്തിലാണ് ഇപ്പോള്‍ വിത്തുകള്‍ നട്ടിരിക്കുന്നത്. ആറ് മാസമാണ് ഇവയില്‍ മിക്കതിന്റെയും വിളവെടുപ്പ് കാലം.
രക്തശാലിയും കുങ്കുമശാലിയും ഔഷധ ഗുണമുള്ള നെല്‍വിത്തുകളാണ്. ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്നവയായതിനാല്‍ പ്രളയമുണ്ടായാലും വെള്ളക്കെട്ട് തിരിച്ചടിയാകില്ല.
Discussion about this post