Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പദ്ധതികൾ

പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന; രജിസ്‌ട്രേഷന്‍ ഉടന്‍

Agri TV Desk by Agri TV Desk
August 20, 2019
in പദ്ധതികൾ
Share on FacebookShare on TwitterWhatsApp

പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന. സ്വന്തമായി കൃഷിഭൂമിയുണ്ടായിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. എന്നാല്‍ അഞ്ച് ഏക്കറിലധികം ഭൂമിയുണ്ടാകാന്‍ പാടില്ല. കുറഞ്ഞത് എത്ര ഭൂമിയെന്ന കാര്യത്തില്‍ നിബന്ധനയില്ല. 18 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. പ്രായപരിധി അനുസരിച്ച് 55 മുതല്‍ 200 രൂപ വരെ പ്രതിമാസ വിഹിതം അടയ്ക്കണം. 60 വയസ് കഴിയുമ്പോള്‍ മാസം 3000 രൂപ വീതം പെന്‍ഷന്‍ കിട്ടും.

മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയുടെ രജിസ്‌ട്രേഷനുള്ള കോമണ്‍ സര്‍വീസ് സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്ത് രജിസ്‌ട്രേഷനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കര്‍ഷകന്റെ കാലശേഷം പങ്കാളിക്ക് കുടുംബ പെന്‍ഷനായ 1500 രൂപ ലഭിക്കും. മാസവിഹിതം അടയ്ക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചാല്‍ പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയില്‍ തുടരാം. 60 വയസാകുമ്പോള്‍ 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും.

പി.എം.കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ തടസമാകില്ല. പി.എം.കിസാന്‍ പദ്ധതിയിലൂടെ ബാങ്കിലെത്തുന്ന തുകയില്‍ നിന്ന് പ്രതിമാസ വിഹിതം അടയ്ക്കാന്‍ സൗകര്യം ലഭിക്കും. പി.എം.കിസാന്‍ ഗുണഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസവിഹിതം എടുക്കാനുള്ള സമ്മതപത്രം ബന്ധപ്പെട്ട ബാങ്കില്‍ നല്‍കിയാല്‍ മാത്രമേ തുക എടുക്കുകയുള്ളൂ. അതല്ലെങ്കില്‍ സാധാരണപോലെ ബാങ്കുവഴി വിഹിതം അടയ്ക്കാം. പ്രതിമാസം അല്ലെങ്കില്‍ നാല്, ആറ് മാസം കൂടുമ്പോഴോ വിഹിതം അടയ്ക്കാം

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാന്‍ പാടില്ല. സമാനമായ കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്കും അര്‍ഹതയുണ്ടാകില്ല. എന്നാല്‍ ക്ലാസ് ഫോര്‍, ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

ഫണ്ട് മാനേജ് ചെയ്യുന്നതും പെന്‍ഷന്‍ വിതരണത്തിന്റെ ചുമതലയും എല്‍ഐസിക്കാണ്. കര്‍ഷകര്‍ അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ വിഹിതം കേന്ദ്രസര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കും.

Share1TweetSendShare
Previous Post

കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും

Next Post

അറിയാം പ്രളയ ബാധിത പ്രദേശങ്ങളിലെ കൃഷി പരിപാലന മുറകള്‍

Related Posts

കൃഷിവാർത്ത

കിസാൻ ക്രെഡിറ്റ് കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ധനസഹായം, വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി

Ration card
പദ്ധതികൾ

റേഷൻ കാർഡിലെ തെറ്റ് തിരുത്താം, തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനകരമെന്ന് മന്ത്രി ജി.ആർ അനിൽ

Next Post

അറിയാം പ്രളയ ബാധിത പ്രദേശങ്ങളിലെ കൃഷി പരിപാലന മുറകള്‍

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies