Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

കറിവേപ്പ് തഴച്ചുവളരും ഇങ്ങനെ ചെയ്താല്‍

Agri TV Desk by Agri TV Desk
April 16, 2020
in കൃഷിരീതികൾ
564
SHARES
Share on FacebookShare on TwitterWhatsApp

ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, വിറ്റാമിന്‍ സി, ബി, ഡി എന്നിവയും അടങ്ങിയിട്ടുള്ളതാണ് കറിവേപ്പില. വളരെ എളുപ്പത്തില്‍ നട്ടുപരിപാലിക്കാന്‍ കഴിയുന്ന ചെടിയാണ് കറിവേപ്പ്. ലുക്കീമിയ, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ ചെറുക്കാനും പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കുന്നു.

കറിവേപ്പിലയുടെ വളര്‍ച്ചയ്ക്ക് വളക്കൂറും ഈര്‍പ്പവുമുള്ള മണ്ണാണ് ആവശ്യം. നല്ല വേനലില്‍ ഒരിക്കലും കറിവേപ്പിന്‍ തൈ നടരുത്. പുതുമഴ ലഭിക്കുന്നതോടെ കറിവേപ്പ് തൈ നടാം. വേരില്‍ നിന്ന് മുളപ്പിച്ച നല്ല കരുത്തുള്ള തൈവേണം നടേണ്ടത്. രണ്ട് അടിയെങ്കിലും ആഴവും വിസ്താരവുമുള്ള കുഴിവേണം തൈ നടാന്‍. കുഴിയില്‍ അര കൊട്ട ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട് കുഴി മൂടി നടുവില്‍ ചെറു കുഴി എടുത്ത് തൈ നടാം. തൈ നടുന്ന സ്ഥലത്തെ മണ്ണ് ഉറപ്പുള്ളതാണങ്കില്‍ കുഴിയില്‍ ചകരിച്ചോര്‍, ഉമി, ഉണങ്ങിയ കരിയില എന്നിവയില്‍ ഏതെങ്കിലുമിട്ട് കുഴി വായുസഞ്ചാരമുള്ളതാക്കുക. തൈ നടുമ്പോള്‍ ഒരു പിടി വേപ്പിന്‍ പിണ്ണാക്കും ഒരു പിടി എല്ല് പൊടിയും കുഴിയില്‍ ചേര്‍ത്ത് ഇളക്കി നട്ടാല്‍ രോഗ കീടങ്ങളില്ലാതെ കറിവേപ്പ് വളര്‍ന്ന് വരും.നട്ടു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞ് തടം ചെറുതായി ഇളക്കി ജൈവ വളങ്ങള്‍ ഏതെങ്കിലും നല്‍കി മണ്ണ് വിതറണം.കറിവേപ്പിന്റെ തടത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തണം. അതിനായി അഴുകുന്ന ഇലകള്‍ കൊണ്ട് പുത തല്‍കുന്നത് ഗുണം ചെയ്യും. വേനല്‍ക്കാലത്ത് ഒന്ന് ഇടവിട്ട ദിവസങ്ങളില്‍ തടത്തില്‍ നനവ് നല്‍കണം.വേനല്‍ക്കാലത്ത് കറിവേപ്പിന്റെ തടം ഇളക്കാനോ വേര് മുറിയുന്ന തരം പ്രവര്‍ത്തികളോ പാടില്ല.

വളര്‍ച്ച എത്താത്ത തൈയില്‍ നിന്ന് വിളവെടുക്കരുത്. വിളവെടുക്കുമ്പോള്‍ ഇലകള്‍ അടര്‍ത്തി എടുക്കാതെ ശിഖിരങ്ങള്‍ ഒടിച്ചെടുക്കണം. സാവധാനം കരിവേപ്പ് ബുഷ് ആകും.ഒരാള്‍പ്പൊക്കം ആകുമ്പോള്‍ കരിവേപ്പിന്റെ തലയറ്റം ഒടിച്ചു വെക്കണം. അങ്ങനെ ചെയ്യുമ്പോള്‍ താഴെ നിന്ന് കൂടുതല്‍ ശിഖിരങ്ങള്‍ പൊട്ടി മുളയ്ക്കും.

കടലപ്പിണ്ണാക്ക് പച്ചച്ചാണക തെളി ഇടയ്ക്ക് തടത്തില്‍ ഒഴിച്ച് കൊടുത്താല്‍ കൂടുതല്‍ തളിര്‍ ഇലകള്‍ വരും. ഉണങ്ങി പൊടിഞ്ഞ കാലി വളം, കമ്പോസ്റ്റ്, എന്നിവയില്‍ ഏതെങ്കിലും മൂന്ന് മാസം കൂടുമ്പോള്‍ തടത്തില്‍ നല്‍കണം. തലേദിവസത്തെ കഞ്ഞിവെള്ളം കരിവെപ്പിന് വളര്‍ച്ചക്ക് നല്ലതാണ്. കറിവേപ്പിന്റെ തടത്തില്‍ മുട്ടത്തോട് പൊടിച്ചിടുന്നത് നല്ലതാണ്. കറിവേപ്പില്‍ നാരകപ്പുഴുവിന്റെ ശല്യം ഉണ്ടാകാറുണ്ട്. പുഴുവിനെ എടുത്ത് നശിപ്പിക്കുക, വേപ്പെണ്ണ-സോപ്പ് -വെളുത്തുള്ളി മിശ്രിതം ഇലകളിലും ഇളം തണ്ടിലും തളിക്കുക. തണ്ടും ഇലയും മുരടിപ്പിക്കുന്ന ചെറു പ്രാണികളെ അകറ്റാന്‍ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക. തലേ ദിവസത്തെ കഞ്ഞി വെള്ളം തളിക്കുന്നതും ഗുണം ചെയ്യും.

Share564TweetSendShare
Previous Post

മട്ടുപ്പാവിൽ ഒരു കൃഷിത്തോട്ടം ഒരുക്കാം !! ശ്രീ ചന്ദ്രൻ ചാലിയകത്ത്‌

Next Post

പച്ചക്കറികളില്‍ വെള്ളീച്ച ശല്യമുണ്ടോ? അറിഞ്ഞിരിക്കാം ചില ജൈവകീടനാശിനി പ്രയോഗങ്ങള്‍

Related Posts

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

കൃഷിരീതികൾ

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

passion fruit
കൃഷിരീതികൾ

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

Next Post

പച്ചക്കറികളില്‍ വെള്ളീച്ച ശല്യമുണ്ടോ? അറിഞ്ഞിരിക്കാം ചില ജൈവകീടനാശിനി പ്രയോഗങ്ങള്‍

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies