21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലയളവിനെ ഫലപ്രദമായി വിനയോഗിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ടു വച്ചു .വേനല്ക്കാലമാണെങ്കിലും എല്ലാവരും കൃഷിയില്‍ മുഴുകാനാണ് നിര്‍ദേശം. .നല്ല വേനല്ക്കാലമാണെങ്കിലും 21 ദിവസം നാം എല്ലാവരും വീട്ടില്‍ കഴിയുകയാണ്. അപ്പോള്‍ ചെറിയ ചെറിയ പച്ചക്കറി വളര്‍ത്തല്‍ എല്ലാ വീടുകളിലുമാവാം.
ഇപ്പോള്‍ കൃഷി ചെയ്യുന്നവര്‍ അതിന്റെ കൂടെ പുതിയ പച്ചക്കറികള്‍ കൂടെ വളര്‍ത്തുന്ന നിലപാട് സ്വീകരിക്കണം. നമ്മുടെ നാടാകെ പച്ചക്കറി ഉല്പാദനത്തില് മുഴുകുന്ന ഒരു സാഹചര്യമുണ്ടാകും..കുഞ്ഞുങ്ങളും അച്ഛനും അമ്മയും അടക്കം എല്ലാവരും ചേർന്ന് പച്ചക്കറികൾ നട്ടുപിടിപ്പിക്കണം.വീട്ടിൽ നിൽക്കാൻ സമയമില്ല എന്ന പരാതി ഒഴിവാക്കാം. ഈ സമയം നമുക്ക് പച്ചക്കറി നട്ടുപിടിപ്പിക്കാം.’’അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവും ചേര്‍ന്ന് കൂട്ടായി കൃഷി ചെയ്യരുതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍.പാലിച്ചുവേണം കൃഷി ചെയ്യാനെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു
കൊയ്ത്ത് അവശ്യ സര്‍വീസ്. ആയി മുഖ്യമന്ത്രി പ്രെഖ്യാപിച്ചു.മഴക്കാലത്തിന് മുന്‍പേ കൊയ്ത്ത് പൂര്‍ത്തിയാക്കി നെല്ല് സംഭരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.മഴ പെയ്താൽ വന്‍ നാശമുണ്ടാകും അതുകൊണ്ട് കൊയ്ത്ത് ഇപ്പോള്‍ തന്നെ നടക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജില്ലാ കളക്ടര്‍മാര്‍ ഇതിനുവേണ്ട ഏകോപനം ചെയ്തുകൊടുക്കണം.
Discussion about this post