Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

Readwhere Sortd by Readwhere Sortd
May 1, 2026
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

 

കേരളത്തിന്റെ മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ പച്ചപ്പാർന്ന ചരിത്രമാണ് റബർ കൃഷിക്ക് പറയാനുള്ളത്. ഒരു കാലത്ത് കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ നിർണ്ണയിച്ചിരുന്നത് റബർ മരങ്ങളിൽ നിന്ന് ഇറ്റുവീഴുന്ന വെളുത്ത പാലായിരുന്നു. മധ്യതിരുവിതാംകൂറിലെയും മലബാറിലെയും മലയോര മേഖലകളെ നഗരവൽക്കരണത്തിലേക്കും സാമ്പത്തിക ഭദ്രതയിലേക്കും നയിച്ചതിൽ ഈ വിളയ്ക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ ഇന്ന്, വിപണിയിലെ അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും മൂലം റബർ കൃഷി ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ, കേരളത്തിൽ റബർ കൃഷി കുറയുന്നതിനെക്കുറിച്ചും അതിന്റെ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾ അനിവാര്യമാണ്.

നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിരുന്നു റബര്‍ കൃഷി. സമയാസമയങ്ങളിലുള്ള മഴ, മണ്ണിന്റെ ഘടന അങ്ങനെ എല്ലാം കൂടി ഒത്തൊരുമിച്ചപ്പോൾ മലയാള മണ്ണ് റബ്ബർ കൃഷിക്ക് പുകൾപറ്റതായി.    സാധാരണ ഗതിയിൽ കേരളത്തിലെ കാലാവസ്ഥയിൽ വർഷത്തിൽ 120 ദിവസം വരെ റബ്ബർ ടാപ്പ് ചെയ്യാം  റെയിന്‍ഗാര്‍ഡ് ഇട്ടാൽ ടാപ്പിംഗ് ദിനങ്ങൾ ഇരട്ടിയാകും   കര്‍ഷകര്‍ക്ക്  മികച്ച ആദായം കിട്ടും അങ്ങനെയാണ് റബ്ബർ മലയാളിക്ക് പ്രിയപ്പെട്ടതാകുന്നത് പക്ഷേ, ആഗോളതാപനത്തെത്തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനം, ആഗോളവതകരണത്തിന്റെ ഭാഗമായുണ്ടായ സ്വതന്ത്ര വ്യാപാരകരാറുകൾ, കാർഷിക നയരൂപീകരങ്ങളിലുണ്ടായ മാറ്റം, വിപണിയിലെ കുത്തക കമ്പനികളുടെ ലോബിയിങ് മുതൽ  മലയാളിയുടെ വർധിച്ചുവരുന്ന കുടിയേറ്റ മനോഭാവം വരെ റബ്ബർ കൃഷിയെയും റബ്ബറിന്റെ വിലയിടിവിനെയും ബാധിച്ചു.

 

കാലാവസ്ഥ വ്യതിയാനവും ഉല്പാദന കുറവും

കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ റബ്ബർ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും കൃത്യമായിരുന്ന മഴക്കാലം ഇന്ന് പ്രവചനാതീതമായി മാറിക്കഴിഞ്ഞു. സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് മഴക്കാലം കണക്കാക്കി റെയിൻഗാർഡ് ഇടുന്നത്. എന്നാൽ ഇന്ന് റെയിൻഗാർഡ് ഇടുമ്പോൾ മഴയില്ലാത്ത അവസ്ഥയും, മറിച്ച് ഡിസംബറിലും ജനുവരിയിലുമൊക്കെ അപ്രതീക്ഷിതമായി മഴ പെയ്യുകയും ചെയ്യുന്നു. ഇത് ടാപ്പിങ് ദിനങ്ങൾ കുറയ്ക്കാൻ കാരണമാകുന്നു. ഇതിനുപുറമെ, അസമയത്തുള്ള മഴ റബ്ബറിന്റെ ഇലപൊഴിച്ചിലിനും രോഗബാധയ്ക്കും വഴിവെക്കുന്നുണ്ട്. ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ മൂലം ടാപ്പിങ് തടസ്സപ്പെടുകയും റബ്ബർ ഉൽപ്പാദനത്തിൽ 30 മുതൽ 40 ശതമാനം വരെ വലിയ ഇടിവ് സംഭവിക്കുകയും ചെയ്യുന്നു.

.

വിലയിലെ അസ്ഥിരത

കഴിഞ്ഞ 25 വർഷത്തെ റബർ വിപണി പരിശോധിച്ചാൽ കർഷകൻ എത്രമാത്രം അരക്ഷിതനാണെന്ന് വ്യക്തമാകും. 1998-ൽ കിലോയ്ക്ക് 25 രൂപയുണ്ടായിരുന്ന റബർ, 2011-ൽ 243 രൂപ എന്ന സ്വപ്നവിലയിൽ എത്തിയത് ഒരു വലിയ കുതിച്ചുചാട്ടമായിരുന്നു. എന്നാൽ ആ സുവർണ്ണകാലം അധികകാലം നീണ്ടുനിന്നില്ല. 2015 ആയപ്പോഴേക്കും വില 110 രൂപയിലേക്ക് കൂപ്പുകുത്തി. നിലവിൽ 180-200 രൂപയ്ക്കടുത്ത് നിൽക്കുന്നുണ്ടെങ്കിലും ഉൽപ്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ലാഭവിഹിതം ഇല്ലാതാക്കി.

ആഗോള സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs) കേരളത്തിലെ റബ്ബർ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ആസിയാൻ (ASEAN) രാജ്യങ്ങളുമായുള്ള കരാറുകളുടെ ഭാഗമായി ഇറക്കുമതി തീരുവ ഗണ്യമായി കുറഞ്ഞതോടെ, വിദേശ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് റബ്ബർ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകാൻ തുടങ്ങി. ഇത് ആഭ്യന്തര വിപണിയിൽ കേരളത്തിലെ റബ്ബറിന്റെ ഡിമാൻഡ് കുറയ്ക്കുകയും വില വൻതോതിൽ ഇടിയാൻ കാരണമാവുകയും ചെയ്തു. ഉൽപ്പാദനച്ചെലവ് വർദ്ധിച്ചു നിൽക്കുന്ന കേരളത്തിലെ കർഷകർക്ക് വിദേശത്തെ വൻകിട തോട്ടങ്ങളിലെ കുറഞ്ഞ ഉൽപ്പാദനച്ചെലവുമായി മത്സരിക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചുരുക്കത്തിൽ, സംരക്ഷണ കവചങ്ങൾ ഇല്ലാതെയുള്ള ഇത്തരം വ്യാപാര ഉദാരവൽക്കരണങ്ങൾ കേരളത്തിലെ ലക്ഷക്കണക്കിന് ചെറുകിട കർഷകരുടെ ഉപജീവനത്തെയും സംസ്ഥാനത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കി

കേരളത്തിലെ റബ്ബർ വിപണിയിലെ വില നിർണ്ണയിക്കുന്നതിൽ പ്രമുഖ ടയർ കമ്പനികളുടെ (MRF, സിയറ്റ്, അപ്പോളോ, ജെ.കെ, ബിർള) കൂട്ടായ ഇടപെടലുകൾ നിർണ്ണായകമാണ്. സ്വാഭാവിക റബ്ബറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഈ കമ്പനികൾ ഒരു ‘ലോബി’യായി പ്രവർത്തിച്ച് വിപണി വില കൃത്രിമമായി താഴ്ത്തി നിശ്ചയിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ആസിയാൻ കരാറുകൾ ഉൾപ്പെടെയുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ ഉപയോഗപ്പെടുത്തി, വിദേശത്തുനിന്ന് കുറഞ്ഞ തീരുവയിൽ റബ്ബർ ഇറക്കുമതി ചെയ്യാൻ ഈ കമ്പനികൾ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു. ആഭ്യന്തര വിപണിയിൽ നിന്ന് റബ്ബർ വാങ്ങുന്നത് കുറയ്ക്കുന്നതോടെ വില കുത്തനെ ഇടിയുകയും കർഷകർ പ്രതിസന്ധിയിലാവുകയും ചെയ്യുന്നു.

വിപണിയിൽ ആരോഗ്യകരമല്ലാത്ത മത്സരവും വിലനിയന്ത്രണവും നടത്തിയതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) ഈ കമ്പനികൾക്ക് കനത്ത പിഴ ചുമത്തിയിട്ടുണ്ടെങ്കിലും, അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുകയാണ് കമ്പനികൾ. റബ്ബർ കൃഷി പ്രധാനമായും കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായതിനാൽ, ദേശീയതലത്തിൽ ഈ വിഷയം വേണ്ടത്ര രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നില്ല എന്നതും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കർശനമായ നിയന്ത്രണങ്ങൾ ഇല്ലാത്തതും ടയർ കമ്പനികൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ചുരുക്കത്തിൽ, കർഷകന്റെ അധ്വാനത്തിന് വിലയിടുന്നത് വിപണിയല്ല, മറിച്ച് വൻകിട കമ്പനികളുടെ താല്പര്യങ്ങളാണ്.

 

വിദഗ്‌ധ  തൊഴിലാളികളുടെ അഭാവവും വർധിക്കുന്ന ഉൽപ്പാദനച്ചെലവും

റബ്ബർ മേഖല നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് നൈപുണ്യമുള്ള ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമവും വർദ്ധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും. പുതിയ തലമുറ ഈ തൊഴിലിലേക്ക് വരാൻ മടിക്കുന്നത് മൂലം അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം കൃത്യമായ സമയത്ത് ടാപ്പിങ് നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നു. മലയാളി കൈവിട്ട ടാപ്പിംഗിനെ ഒരു പരിധിവരെ പിടിച്ചു നിർത്തിയത് അതിഥി തൊഴിലാളികളായിരുന്നു എന്നാൽ അവിദഗ്ത തൊഴിലായികൾക്കു പോലും ദിവസവേതനം ആയിരം രൂപയോളം ആയി വര്ധിച്ചതോടുകൂടി അവരും ടാപ്പിംഗ് ഉപേക്ഷിച്ചു പോകുന്ന അവസ്ഥയിലെത്തി  ഇതിനൊപ്പം വളം, കീടനാശിനികൾ, റെയിൻഗാർഡ് സാമഗ്രികൾ എന്നിവയുടെ വിലക്കയറ്റവും  ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർത്തി. വിപണിയിൽ റബ്ബർ വില കുറഞ്ഞുനിൽക്കുകയും ഉൽപ്പാദനച്ചെലവ് കൂടുകയും ചെയ്യുന്ന ഈ സാഹചര്യം കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. പലയിടങ്ങളിലും കൃഷി ലാഭകരമല്ലാത്തതിനാൽ ടാപ്പിങ് ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയും നിലവിലുണ്ട്.

നോക്കുകുത്തിയാകുന്ന റബ്ബർ ബോർഡ്

റബർ മേഖലയിലെ നയപരമായ ഇടപെടലുകളിൽ നിർണായക പങ്കുവഹിച്ചിരുന്ന റബർ ബോർഡ് ഇന്ന് തന്നെ തന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാകുന്നു. 1947ലെ റബർ ആക്ട് പ്രകാരം  റബ്ബറിന്റെ  തറവില നിശ്ചയിക്കാനുള്ള അധികാരം ബോർഡിനുണ്ടായിരുന്നു. എന്നാൽ പുതിയ ബില്ലിൽ ഈ നിർണായക വ്യവസ്ഥ ഒഴിവാക്കിയതോടെ, കർഷകരുടെ താൽപര്യം സംരക്ഷിക്കുന്ന പ്രധാന ഉപാധികളിൽ ഒന്ന് നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടാകുന്നത്.

പുതിയ ബിൽ പ്രകാരം റബർ ബോർഡിന്റെ ഘടനയിലും വൻ മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ 20 അംഗങ്ങളുള്ള ബോർഡ് 30 അംഗങ്ങളായി വിപുലീകരിക്കുമ്പോഴും, കേരളത്തിന്റെ പ്രതിനിധിത്വം എട്ടിൽ നിന്ന് ആറായി കുറയുന്നതാണ് ശ്രദ്ധേയമായത്. അതേസമയം, ഭൂരിപക്ഷം അംഗങ്ങളെയും കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്യുമെന്ന വ്യവസ്ഥ, ബോർഡിന്റെ ജനാധിപത്യ സ്വഭാവത്തെ ചോദ്യം ചെയ്യുന്നു. ഇതുവഴി കേന്ദ്ര സർക്കാർ നിലപാടുകൾ ബോർഡിൽ അടിച്ചേൽപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന വിമർശനവും ശക്തമാകുന്നു.

റബർ കയറ്റുമതി-ഇറക്കുമതി വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ഉപദേശിക്കുന്നതിൽ ബോർഡിന് ഇതുവരെ നിർണായക പങ്കുണ്ടായിരുന്നു. എന്നാൽ പുതിയ ബില്ല് പ്രകാരം, ബോർഡിന്റെ ഉപദേശങ്ങൾ കേന്ദ്ര സർക്കാരിന് നിർബന്ധിതമല്ല; അത് സ്വീകരിക്കാമോ തള്ളിക്കളയാമോ എന്നത് സർക്കാരിന്റെ ഇഷ്ടത്തിനാണ് വിട്ടിരിക്കുന്നത്. ഇതോടെ, ബോർഡ് ഒരു നിർണായക നയസംവിധാനത്തിൽ നിന്ന് ഒരു ഔപചാരിക സ്ഥാപനമായി മാത്രമായി ചുരുങ്ങും ഈ മാറ്റങ്ങൾ റബർ ബോർഡിന്റെ സ്വതന്ത്രതയെയും കാര്യക്ഷമതയെയും ദുർബലപ്പെടുത്തുകയും, റബർ കർഷകരുടെ ശബ്ദം നയനിർമ്മാണത്തിൽ നിന്ന് അകറ്റുകയും  ചെയ്യപ്പെടും

 

കേരളം കൈവിടുന്ന റബ്ബർ കൃഷി : കേരളത്തിന്റെ  സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഘലകളിലുണ്ടാകുന്ന ആഘാതം

 

സാമൂഹിക-സാമ്പത്തിക തകർച്ചയുടെ ആഴങ്ങൾ

കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റബ്ബർ കൃഷിയിൽ നിന്നുള്ള പിൻവാങ്ങൽ സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഏകദേശം പത്ത് ലക്ഷത്തോളം വരുന്ന ചെറുകിട കർഷക കുടുംബങ്ങളുടെ പ്രാഥമിക വരുമാനമാർഗ്ഗം ഇല്ലാതാകുന്നതോടെ ഗ്രാമീണ മേഖലയിലെ പണലഭ്യത (Liquidity) കുത്തനെ കുറയുന്നു. ഇത് പ്രാദേശിക കമ്പോളങ്ങളെ മാന്ദ്യത്തിലേക്ക് നയിക്കുകയും സാധാരണക്കാരന്റെ വാങ്ങൽ ശേഷിയെ (Purchasing Power) സാരമായി ബാധിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ആകെ റബ്ബർ ഉൽപ്പാദനത്തിന്റെ 70-75 ശതമാനവും വഹിക്കുന്ന കേരളത്തിന് റബ്ബർ വെറുമൊരു നാണ്യവിളയല്ല, മറിച്ച് ഗ്രാമീണ ജനതയുടെ സാമൂഹിക സുരക്ഷാ കവചമാണ്. മറ്റ് കാർഷിക വിളകളിൽ നിന്ന് വ്യത്യസ്തമായി, 25-30 വർഷം വരെ നീണ്ടുനിൽക്കുന്ന ഉൽപ്പാദനക്ഷമതയും മാസാമാസം ലഭിക്കുന്ന ‘ശമ്പളത്തിന്’ തുല്യമായ വരുമാനവുമാണ് റബ്ബറിനെ പത്ത് ലക്ഷത്തോളം വരുന്ന ചെറുകിട കർഷക കുടുംബങ്ങളുടെ പ്രിയപ്പെട്ട വരുമാനമാർഗ്ഗമാക്കിയത്. എന്നാൽ നിലവിലെ പ്രതിസന്ധി അഞ്ചു ലക്ഷത്തോളം വരുന്ന ടാപ്പിംഗ് തൊഴിലാളികൾക്കും, റബ്ബർ നഴ്‌സറികളെയും അനുബന്ധ വ്യാപാരങ്ങളെയും ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്കും നേരിട്ടുള്ള തൊഴിൽ നഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. റബ്ബറിന് പകരം വെക്കാൻ അനുയോജ്യമായ മറ്റൊരു വിള കേരളത്തിലെ കാലാവസ്ഥയിൽ ഇല്ലാത്തതിനാൽ, ഈ മേഖലയിലെ തകർച്ച കർഷകരെയും തൊഴിലാളികളെയും ഒരുപോലെ അനിശ്ചിതാവസ്ഥയിലാക്കുന്നു.ചുരുക്കത്തിൽ, റബ്ബർ കൃഷിയുടെ തകർച്ച കേവലം ഒരു കാർഷിക പ്രതിസന്ധി മാത്രമല്ല, മറിച്ച് കേരളത്തിന്റെ തനതായ ഗ്രാമീണ ജീവിതശൈലിയെയും സാമ്പത്തിക അടിത്തറയെയും തകർക്കുന്ന വലിയൊരു സാമൂഹിക സാമ്പത്തിക ദുരന്തമായി മാറുകയാണ്.

 

പാരിസ്ഥിതിക ആഘാതത്തിന്റെ ആഴങ്ങൾ

റബ്ബർ കൃഷി ഉപേക്ഷിക്കപ്പെടുന്നത് കേരളത്തിന്റെ പരിസ്ഥിതിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ ഏകദേശം 54 % ത്തോളമാണ് ഹരിത കവചം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് അതിൽ  29.1% ത്തോളമാണ് വനമേഖലയുള്ളത്  , അതായത് കേരളത്തിന്റെ  ഹരിതാവരണം നിലനിർത്തുന്നതിൽ റബ്ബർ തോട്ടങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്. ഏകദേശം 5.5 ലക്ഷം ഹെക്ടർ സ്ഥലത്താണ് കേരളത്തിൽ റബ്ബർ കൃഷിയുള്ളത്. അതായത്, കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ ഏതാണ്ട് 14.5% ഭാഗം റബ്ബർ മരങ്ങളാൽ മൂടപ്പെട്ടതാണ്. ഈ ഹരിതകവചം (Green Cover) നഷ്ടപ്പെടുന്നത് വലിയതോതിൽ  പാരിസ്ഥിതിക പ്രതിസന്ധികൾക്ക് കാരണമാകും

കാർബൺ ശേഖരണത്തിലെ കുറവ് (Loss of Carbon Sequestration): റബ്ബർ മരങ്ങൾ വനങ്ങൾക്ക് സമാനമായ രീതിയിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ വലിയ അളവിൽ ആഗിരണം ചെയ്യുന്നുണ്ട്. ഓരോ ഹെക്ടർ റബ്ബർ തോട്ടത്തിനും പ്രതിവർഷം ഏകദേശം 25 മുതൽ 30 ടൺ വരെ കാർബൺ ശേഖരിക്കാനുള്ള ശേഷിയുണ്ട്. തോട്ടങ്ങൾ വെട്ടിമാറ്റുന്നത് ആഗോളതാപനത്തിന് ആക്കം കൂട്ടുന്നു.

താപനില വർദ്ധനവ്: റബ്ബർ മരങ്ങൾ നൽകുന്ന പ്രകൃതിദത്തമായ തണൽ പ്രാദേശിക താപനില ക്രമീകരിച്ചു നിർത്തുന്നു. തോട്ടങ്ങൾ അപ്രത്യക്ഷമാകുന്നതോടെ ‘ഹീറ്റ് ഐലൻഡ്’ പ്രഭാവം വർദ്ധിക്കുകയും കേരളത്തിന്റെ കാലാവസ്ഥ കൂടുതൽ ചൂടുപിടിക്കുകയും ചെയ്യുന്നു.

മണ്ണൊലിപ്പും ഉരുൾപൊട്ടൽ ഭീഷണിയും: മലഞ്ചെരിവുകളിൽ മണ്ണൊലിപ്പ് തടയാനും ഭൂഗർഭ ജലനിരപ്പ് നിലനിർത്താനും റബ്ബർ മരങ്ങളുടെ പടർന്ന വേരുകൾ സഹായിക്കുന്നു. റബ്ബർ വെട്ടിമാറ്റുന്ന മലമ്പ്രദേശങ്ങൾ കടുത്ത വേനലിൽ വരൾച്ചയ്ക്കും കാലവർഷത്തിൽ ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിക്ഷോഭങ്ങൾക്കും ഇരയാകാൻ സാധ്യതയേറെയാണ്.

ചുരുക്കത്തിൽ, റബ്ബർ മരങ്ങൾ വെറുമൊരു നാണ്യവിള മാത്രമല്ല , മറിച്ച് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്ന ശ്വാസകോശം കൂടിയാണ്. വനഭൂമിക്ക് പുറത്തുള്ള കേരളത്തിന്റെ പച്ചപ്പിന്റെ പകുതിയോളം റബ്ബർ തോട്ടങ്ങളാണെന്ന യാഥാർത്ഥ്യം ഈ കൃഷിയുടെ സംരക്ഷണം അനിവാര്യമാക്കുന്നു.

 

അതിജീവനത്തിന്റെ പുതുവഴികൾ

പ്രതിസന്ധികളുടെ ചുഴിയിൽ തളർന്നുനിൽക്കുന്ന റബർ കൃഷിക്ക് മുന്നിൽ ഇപ്പോഴും വഴികൾ അടഞ്ഞിട്ടില്ല. മറിച്ച്, കാലാനുസൃതമായ മാറ്റങ്ങളും ശാസ്ത്രീയ സമീപനങ്ങളും സ്വീകരിച്ചാൽ ഈ മേഖലക്ക് പുതുജീവൻ നൽകാൻ കഴിയും. അതിജീവനം ഇനി ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് അനിവാര്യതയാണ്.

 

. വിലസ്ഥിരത ഉറപ്പാക്കുന്ന നയപരമായ ഇടപെടലുകളും കർഷകനെ സംരക്ഷിക്കുന്ന സാമ്പത്തിക സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം, ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്ന സാങ്കേതിക വിദ്യകളും യന്ത്രവൽക്കരണവും വ്യാപകമാക്കണം. തൊഴിലാളി ക്ഷാമം മറികടക്കാൻ പരിശീലനം ലഭിച്ച യുവജനങ്ങളെ ഈ മേഖലയിലേക്ക് ആകർഷിക്കേണ്ടതും നിർണായകമാണ്.

ഇതിനൊപ്പം, ബഹുവിള കൃഷിയും ഇന്റർക്രോപ്പിംഗ് രീതികളും കർഷകർക്കു സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന വഴികളാണ്. റബറിനൊപ്പം മറ്റ് വിളകൾ സംയോജിപ്പിക്കുന്നത് സാമ്പത്തിക സുരക്ഷയും പരിസ്ഥിതി സുസ്ഥിരതയും ഒരുപോലെ ഉറപ്പാക്കുന്നു. അതോടൊപ്പം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണവും ചെറുകിട വ്യവസായങ്ങളും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ദിശകൾ തുറക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശാസ്ത്രീയ കൃഷിരീതികൾ അനിവാര്യമാണ്. അതിനായി കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ വികസിപ്പിക്കുകയും ജലസംരക്ഷണവും മണ്ണ് സംരക്ഷണവും പ്രാധാന്യമാക്കുകയും വേണം. കൂടാതെ, കാർബൺ ക്രെഡിറ്റ് പോലുള്ള പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തി കർഷകരെ ആഗോള വിപണിയുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

കേരളത്തിന്റെ മണ്ണിനോടും മനുഷ്യനോടും ചേർന്ന് വളർന്ന റബർ കൃഷി ഇന്ന് ഒരു നിർണായക വഴിത്തിരിവിലാണ്. ഇത് വെറും ഒരു നാണ്യവിളയുടെ പ്രതിസന്ധിയല്ല, മറിച്ച് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതോപാധിയും സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക അടിത്തറയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തമ്മിലുള്ള ബന്ധത്തിന്റെ പരീക്ഷണഘട്ടമാണ്. വിലയിടിവും കാലാവസ്ഥാ വ്യതിയാനവും നയപരമായ വീഴ്ചകളും ചേർന്ന് സൃഷ്ടിച്ച ഈ പ്രതിസന്ധിയെ ചെറുക്കാൻ താൽക്കാലിക പരിഹാരങ്ങൾ മതിയാകില്ല; ദീർഘകാല ദർശനത്തോടെ ഏകോപിതമായ ഇടപെടലുകളിലൂടെ റബ്ബർ കൃഷിയെ അതിന്റെ പ്രതാപത്തിലെത്തിക്കാൻ നമുക്ക് സാധിക്കും.

ShareTweetSendShare
Previous Post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies