വര്‍ണമനോഹരമായ പുഷ്പങ്ങളാല്‍ ഉദ്യാനങ്ങള്‍ക്ക് നിറക്കൂട്ട് നല്‍കുന്ന ചെടിയാണ് സീനിയ. ഒരു വര്‍ഷത്തോളം വരെ ആരോഗ്യത്തോടെ പൂക്കള്‍ നല്‍കുന്ന ചെടിയാണ് സീനിയ. സീനിയ ചെടികള്‍ ചട്ടിയിലോ ബാഗിലോ നടാന്‍ സാധിക്കില്ല. വശങ്ങളിലേക്ക് പടര്‍ന്നുപിടിച്ചു വളരുന്നവയാണ് ഇവയുടെ വേരുകള്‍ എന്നുള്ളതാണ് ഇതിന്റെ കാരണം. ചട്ടിയിലോ ഗ്രോബാഗിലോ നട്ടാല്‍ ഈ വേരുകള്‍ക്ക് യഥേഷ്ടം പടര്‍ന്നു പിടിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഉദ്യാനത്തില്‍ നിലത്ത് നട്ട് പരിപാലിക്കുകയാണ് ഏറ്റവും ഉത്തമം.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് സീനിയ ചെടികള്‍ക്ക് വേണ്ടത്. സീനിയ ചെടികളുടെ വിത്തുകള്‍ എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു സീനിയ ചെടിയിലെ ആദ്യത്തെയും രണ്ടാമത്തെയും പൂക്കള്‍ അല്ലാതെ പിന്നീടുണ്ടാകുന്ന പൂക്കളിലെ വിത്തുകള്‍ പാകാന്‍ ആയി ഉപയോഗിക്കാം. ഒരു പൂവിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഇതളുകളില്‍ ഉള്ള വിത്തുകള്‍ ആയിരിക്കും കൂടുതല്‍ നല്ലത്. മണ്ണും മണലും ചാണകപ്പൊടിയും ചേര്‍ത്ത മിശ്രിതത്തില്‍ വിത്തുകള്‍ പാകാം. ഇവ മുളച്ച് 6 സെന്റീമീറ്റര്‍ വരെ നീളം ആകുമ്പോള്‍ പറിച്ചുനടാം. ഒരടി വീതിയും ആഴവുമുള്ള കുഴികളില്‍ ചാണകവും എല്ലുപൊടിയും ഇട്ട് അര അടി എത്തുമ്പോള്‍ തൈകള്‍ നട്ട് കുഴി മൂടാം.
കൃത്യമായി പാലിച്ചാല്‍ ഒന്നരമാസം കൊണ്ട് തന്നെ പൂക്കളുണ്ടാകും. വളരുന്ന ചെടികള്‍ വശങ്ങളിലേക്ക് വീണു പോകാതിരിക്കാന്‍ കുറ്റിയടിച്ച് കെട്ടണം. രണ്ടുമാസം കൂടുമ്പോള്‍ വള പ്രയോഗം നടത്തുന്നത് ആരോഗ്യമുള്ള പൂക്കള്‍ ലഭിക്കാന്‍ ഉത്തമമാണ്.
കീടങ്ങളുടെ ശല്യം വലിയതോതില്‍ ബാധിക്കുന്ന ഒരു ചെടി കൂടിയാണ് സീനിയ. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്‍ രാസകീടനാശിനികള്‍ നേര്‍പ്പിച്ച് തളിക്കുന്നതും നല്ലതായിരിക്കും.
Discussion about this post