സമഗ്ര ഇൻഷ്വറൻസ് പദ്ധതി “ക്ഷീരസാന്ത്വനം” എൻറോൾമെന്റ് ആരംഭിച്ചു
ക്ഷീര വികസന വകുപ്പ്, കേരളാ ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിറ്റുകൾ എന്നിവർ സംയുക്ത സംരംഭമായി ക്ഷീരമേഖലയിലെ കർഷകർക്കും,ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പാക്കുന്ന സമഗ്ര ഇൻഷ്വറൻസ് പദ്ധതി ‘ക്ഷീര സാന്ത്വനം’ എൻറോൾമെന്റ് ആരംഭിച്ചു. നിലവിൽ തുടരുന്ന പദ്ധതിയിൽ അംഗങ്ങളായവർക്ക് 2020 മാർച്ച് 19 മുതൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനും പുതുതായി പദ്ധതിയിൽ ചേരുന്നവർക്കും അപേക്ഷകൾ ക്ഷീര സഹകരണ സംഘം/ ക്ഷീര വികസന ആഫീസ് മുഖേന http://www.ksheerasanthwanam.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ക്ഷീര വികസന ഓഫീസുകളിൽ നിന്നും ലഭ്യമാണെന്നും ക്ഷീര വികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.
Discussion about this post