Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ചേർത്തലയിൽ അഗ്രോ പാർക്ക് സ്ഥാപിക്കും : കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്

Agri TV Desk by Agri TV Desk
December 31, 2024
in കൃഷിവാർത്ത
Agriculture Minister P Prasad said that an agro park will be established in Cherthala as part of the KERA project

Agriculture Minister P Prasad said that an agro park will be established in Cherthala as part of the KERA project

Share on FacebookShare on TwitterWhatsApp

ലോക ബാങ്കിൻറെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തലയിൽ അഗ്രോ പാർക്ക് സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല പൊലിമ കരപ്പുറം കാർഷിക കാഴ്ചകളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന കേര പദ്ധതിയിൽ 2365 കോടി രൂപ ലോക ബാങ്ക് സഹായത്തിന് അനുമതി ലഭിച്ചു. 1980 ന് ശേഷം ഇതാദ്യമായാണ് കേരളത്തിൽ കൃഷി വകുപ്പിന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി  ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചേർത്തല പൊലിമയുടെ ഭാഗമായി കരപ്പുറത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന തരത്തിൽ പ്രത്യേക പ്രദർശന മേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേളയുടെ ഭാഗമായി 120 സ്റ്റാളുകളാണ് ഒരുക്കിയത്. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന ദ്വിതീയ കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾക്കാണ് പ്രാധാന്യം നൽകിയത്. അതിലൂടെ ഒരു കോടിയിൽ അധികം രൂപയുടെ വിറ്റു വരവ് ഉണ്ടായി.

Agriculture Minister P Prasad said that an agro park will be established in Cherthala as part of the KERA project

ദ്വിതീയ കാർഷിക മേഖലയിൽ ഇടപെടുന്നതിനായി കേരള അഗ്രോ ബിസിനസ് കമ്പനി കാബ്കോ ആരംഭിച്ചു. കാബ്കോയുടെ നേതൃത്വത്തിൽ കര്‍ഷകരുടെ വിളകളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വ്യാപാര മേഖലയെ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനുമായി ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ സംരംഭകരുടെ ഭാവി സംരംഭങ്ങൾക്ക് അനുയോജ്യമായ വിശദമായ പദ്ധതിരേഖകൾ തയ്യാറാക്കുന്നതിനായി വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ മേളയുടെ ഭാഗമായി ഡിപിആർ ക്ലിനിക് നടത്തി. മേളയുടെ ഭാഗമായി നടന്ന വിവിധ സെമിനാറുകളിൽ 1200 ലധികം കർഷകർ പങ്കെടുത്തായും മന്ത്രി അറിയിച്ചു. 2023 നടന്ന ആദ്യ കരപ്പുറം കാഴ്ചകളുടെ ഭാഗമായി തീരുമാനിച്ച ചെറുധാന്യങ്ങളുടെ സംസ്കരണശാല ചേർത്തലയിൽ ആരംഭിക്കുവാൻ പോവുകയാണ്. ചേർത്തലയിൽ നടപ്പിലാക്കിയ കൂൺ ഗ്രാമം പദ്ധതിയിലൂടെ ഔഷധ മേൻമയുള്ള കൂണുകൾ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
ചേർത്തലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കിഴങ്ങ് വർഗ്ഗവിളകളുടെ പ്രദർശന തോട്ടവും വികസന പരിപാടികളും നടപ്പിലാക്കി.
തണ്ണീർമുക്കം മുഹമ്മ പഞ്ചായത്തുകളിൽ കൃഷി വിജ്ഞാൻ കേന്ദ്രയുടെ പ്രവർത്തനമാരംഭിച്ചൂ. എല്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് സെമിനാറുകളിൽ ഉയർന്നവന്ന ആശയങ്ങളെ ഉൾക്കൊള്ളിച്ച് മൂന്ന് മാസത്തിനകം ചേർത്തല പൊലിമയുടെ പദ്ധതി രൂപരേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു

Content summery : Agriculture Minister P Prasad said that an agro park will be established in Cherthala as part of the KERA project being implemented with the help of the World Bank.

Tags: Agriculture Minister P PrasadCherthalaKERA project
ShareTweetSendShare
Previous Post

കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തിലെ ആദ്യഘട്ട കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം ബഹു. ദേവികുളം എംഎൽഎ അഡ്വ. എ രാജ നിർവ്വഹിച്ചു

Next Post

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു  

Related Posts

കൃഷിവാർത്ത

നാളികേരത്തിൽ നിന്ന് ഉൽപ്പന്നങ്ങൾ ; 3 കോടി വരെ സബ്സിഡി

കൃഷിവാർത്ത

രാജ്ഭവനിൽ കൃഷിത്തോട്ടമൊരുക്കി ജനകീയമാക്കാൻ ഗവർണർ; ഇനി മെയ്ഡ് ഇൻ രാജ് ഭവൻ ഉൽപ്പന്നങ്ങൾ വിപണിയിലെത്തും

Horticorp to form farm clubs in districts to collect and distribute produce from farmers
കൃഷിവാർത്ത

പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും എന്ന ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Next Post
Training is provided in dairy product manufacturing

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു  

Discussion about this post

നാളികേരത്തിൽ നിന്ന് ഉൽപ്പന്നങ്ങൾ ; 3 കോടി വരെ സബ്സിഡി

രാജ്ഭവനിൽ കൃഷിത്തോട്ടമൊരുക്കി ജനകീയമാക്കാൻ ഗവർണർ; ഇനി മെയ്ഡ് ഇൻ രാജ് ഭവൻ ഉൽപ്പന്നങ്ങൾ വിപണിയിലെത്തും

Horticorp to form farm clubs in districts to collect and distribute produce from farmers

പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും എന്ന ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കർക്കിടകത്തിൽ കഴിക്കാം പത്തിലകൾ

കാർഷികോൽപ്പന്ന കയറ്റുമതിയിൽ ഒന്നാമത് കേരളം

എൻജിനീയറിൽ നിന്ന് കർഷകനായി മാറിയ മഹേഷ്

സംസ്ഥാന കർഷക അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies