വാഴകര്‍ഷകര്‍ക്കായി ഒരു അറിയിപ്പ് ഇനി പറയുന്നു. ഓണവാഴക്ക് വെള്ളം ഉപയോഗിച്ചു നന തുടരണം. കാറ്റിന്റെ വേഗത കൂടുന്നതിനാല്‍ വാഴകള്‍ക്ക് താങ്ങുകാലുകള്‍ കൊടുക്കേണ്ടതാണ്. ആ വാഴയില്‍ ഇലതീനിപ്പുഴുവിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട ്. പുഴുവിന്റെ ആക്രമണം ബാധിച്ച വാഴയുടെ ഇലകള്‍ പറിച്ചെടുത്ത് പുഴുവിനോട് കൂടി തന്നെ നശിപ്പിച്ച് കളയുക. ആക്രമണം അധികമായാല്‍ 2 മില്ലി ഫ്‌ളൂബെന്റാമൈഡ് (ഫെയിം) 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. തടതുരപ്പന്റെ ആക്രമണത്തിനെതിരെ മുന്‍ കരുതലുകള്‍ ആയി വാഴത്തടയില്‍ ചെളി പുരട്ടലോ, വേപ്പെണ്ണ സോപ്പ് മിശ്രിത പ്രയോഗമോ അനുവര്‍ത്തിക്കുക.
Discussion about this post