കേരള കാർഷിക ഗവേഷണ കേന്ദ്രം, പട്ടാമ്പിയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്,ഹൈദരാബാദിന്റെയും ആഭിമുഖ്യത്തിൽ കേരള കാർഷിക സർവ്വകലാശാല സംരംഭകത്വ പരിശീലന പരിപാടി നടപ്പിലാക്കുന്നു.യോഗ്യത കൃഷി ശാസ്ത്രത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കേണ്ടതാണ്. കോഴ്‌സ് ദൈർഘ്യം 45 ദിവസമാണ്. പ്രായം 18
നും 60 നും ഇടയിൽ ആയിരിക്കണം. കോഴി /താറാവ് വളർത്തൽ, കന്നുകാലി വളർത്തൽ, മത്സ്യകൃഷി, തേനീച്ച വളർത്തൽ, കൂൺകൃഷി, പഴം /പച്ചക്കറി കൃഷി, ജൈവകൃഷി, ആടുവളർത്തൽ, പച്ചക്കറി പഴവർഗങ്ങളുടെ മൂല്യവർധനം, അഗ്രോസർവ്വീസ ് സെന്റർ, കാർഷിക വിളകളുടെ സംഭരണം, ഉത്പന്നങ്ങൾ ശീതീകരിച്ച് സൂക്ഷീക്കാനുളള സംവിധാനങ്ങൾ എന്നിവയിലാണ് സ്വയം തൊഴിൽ അവസരങ്ങൾ. താൽപര്യമുളളവർക്ക് ബാങ്ക് ലോണിനും സബ്‌സിഡിക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാം പേജ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് സൈസ്ഫോട്ടോ എന്നിവ രജിസ്‌ട്രേഷൻ സമയത്ത് ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്
അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച്, നോഡൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,
കേരളകാർഷിക സർവ്വകലാശാല, പട്ടാമ്പി എന്ന വിലാസത്തിലോ,
[email protected] , [email protected] എന്നീ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. ഓൺ ലൈൻ രജിസ്‌ട്രേഷനായി https://acabcmis.gov.in/ApplicantReg.aspx ബന്ധപ്പെടുക.
Discussion about this post