തിരുവനന്തപുരം: ക്ഷീര മേഖലയിലെ കർഷകർക്കും, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പാക്കുന്ന സമഗ്ര ഇൻഷ്വറൻസ് പദ്ധതി ക്ഷീര സാന്ത്വനം എൻറോൾമെന്റ് ആരംഭിച്ചു. നിലവിൽ തുടരുന്ന പദ്ധതിയിൽ അംഗങ്ങളായവർക്ക് മാർച്ച് 19 മുതൽ ഇൻഷ്വറൻസ് പരിരക്ഷ തുടരുന്നതിനും സൗകര്യമുണ്ട്. പുതിയതായി പദ്ധതിയിൽ ചേരുന്നവർക്ക് ക്ഷീര സഹകരണ സംഘം/ക്ഷീര വികസന ഓഫീസ് മുഖേന http://www.ksheerasanthwanam.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ
സമർപ്പിക്കാം.
ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം
വിളകളെ വേനല്‍ച്ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ക്ഷീര വികസന വകുപ്പ്, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയനുകൾ എന്നിവർ സംയുക്തമായിട്ടാണ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾ അതത് ക്ഷീര വികസന ഓഫീസുകളിൽ ലഭിക്കും.
Discussion about this post