തിരുവനന്തപുരം: ഇന്ന് മുതൽ പൈക്കൾക്ക് ഇരട്ട കുത്തിവയ്പ്പ്. വരുന്ന 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പ്, ചർമ്മമുഴ പ്രതിരോധ കുത്തിവയ്പ്പ് കാംപെയിനുകൾ നടത്തും. ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പശുക്കൾക്ക് ഇരട്ട സുരക്ഷ നൽകുന്നത്.
വീടുകളിൽ എത്തുന്ന മൃഗസംരക്ഷണ വകുപ്പിന്റെ വാക്സിനേഷൻ സ്ക്വാഡ് പശുക്കൾക്കും എരുമകൾക്കും സൗജന്യമായി ഈ രണ്ട് വാക്സിനുകളും നൽകും. മൃഗസംരക്ഷണ വകുപ്പിനൊപ്പം ക്ഷീരവികസനവകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും, മറ്റു സർക്കാർ സംവിധാനങ്ങളും ഊർജിതപ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി യോജിച്ച് പ്രവർത്തിക്കും.
കന്നുകാലികൾക്ക് വാക്സിൻ ലഭിച്ചെന്ന് ഉറപ്പാക്കേണ്ടതാണ്. കന്നുകാലികളെ സുരക്ഷിതമാക്കാനും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണമേർപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കന്നുകാലികൾക്ക് ഈ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകേണ്ടത് നിർബന്ധവുമാണ്.
കറവപ്പശുക്കളിൽ കുത്തിവയ്പ്പെടുത്താൽപാലുൽപ്പാദനം കുറയുമെന്ന തെറ്റിദ്ധാരണ മാറ്റേണ്ടതാണ്. ചില പശുക്കളിൽ വാക്സിനെടുത്താൽ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം ഒന്നോ രണ്ടോ ദിവസം പാലിന്റെ അളവിൽ താൽകാലികമായി ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ടെങ്കിലും വേഗം പഴയ ഉൽപാദനക്ഷമത വീണ്ടെടുക്കും.
As part of the National Animal Disease Control Program, the cattle vaccination campaign has started in the state
Discussion about this post