കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് ഇനിമുതൽ യൂസർ ഐഡിയും പാസ്സ്‌വേർഡും കൂടാതെ കർഷകരുടെ മൊബൈൽ നമ്പറിൽ ലഭ്യമാകുന്ന ഒ ടി പി കൂടി നൽകേണ്ടതാണ്. പോർട്ടിലിൽ ലഭ്യമായ കർഷകരുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.കർഷകരുടെ പേര്, വിലാസം, കൃഷിഭൂമിയുടെ വിവരങ്ങൾ, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയ്ക്ക് പുറമേ ആനുകൂല്യം ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അപേക്ഷയുടെ ഭാഗമായി കർഷകർ പോർട്ടലിലേക്ക് നൽകണം.
വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോഗിൻ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. എയിംസ് പോർട്ടലിൽ യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുമ്പോൾ കർഷകർ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒ ടി പി ലഭിക്കും. ഒ ടി പി ലഭിക്കാത്ത കർഷകർക്ക് ഒരു മിനിറ്റിനു ശേഷം വീണ്ടും പോർട്ടലിൽ നിന്നും ഒ ടി പി ജനറേറ്റ് ചെയ്യാവുന്നതാണ്. നെറ്റ്‌വർക്ക് ബുദ്ധിമുട്ടുകൾ കാരണം മെസ്സേജ് ലഭിക്കാത്ത സ്ഥലങ്ങളിൽ ഒ ടി പി ലഭിക്കുന്നതിന് സന്ദേശ്(SANDES ) മൊബൈൽ ആപ്ലിക്കേഷൻ കർഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സന്ദേശ് മൊബൈൽ അപ്ലിക്കേഷൻ പ്ലേസ്റ്റോറിലും അപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിങ്ങിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ പൂർത്തീകരിച്ചിട്ടുള്ളത് കൃഷി ഡയറക്ടർ അറിയിച്ചു ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-0471-2303990,2309122.
Apart from User ID and Password, OTP is now mandatory to login to AIIMS Portal of Agriculture Department.
Discussion about this post