തിരുവനന്തപുരം: വ്യവസായ പാർക്കുകളിൽ ഭൂമി അനുവദിക്കുന്നതിനുള്ള പാട്ടവ്യവസ്ഥ സർക്കാർ മാറ്റി. കിൻഫ്രയുടെയും കെ.എസ്.ഐ.ഡി.സിയുടെയും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങളാണ് പരിഷ്കരിച്ചത്. വൻകിട നിക്ഷേപകർ ആദ്യ വർഷം പാട്ടത്തുകയുടെ 10 ശതമാനം മാത്രം അടച്ചാൽ മതിയാകും. പിന്നീട് രണ്ട് വർഷം മൊറോട്ടോറിയവും ലഭിക്കും. പാട്ടക്കാലവധി 40 വർഷമാക്കി.
നിലവിൽ കിൻഫ്രയുടെ ഭൂമിക്ക് 30 മുതൽ 60 വർഷം വരെയാണ് പാട്ടക്കാലാവധി. പാടത്തുകയുടെ 10 ശതമാനം മുൻകൂറായും 50 ശതമാനം ഒരു മാസത്തിനകവും നൽകണം. ബാക്കി തുക പലിശ സഹിതം രണ്ട് വർഷത്തിനകം രണ്ട് ഗഡുക്കളായും അടയ്ക്കണമെന്നായിരുന്നു ചട്ടം. ഇതിലാണ് ഇളവ് അനുവദിച്ചത്.
ഇനി മുതൽ എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപമാണെങ്കിൽ 90 വർഷം വരെ കാലാവധി ലഭിക്കും. കുറഞ്ഞത് പത്തേക്കർ ഭൂമിയാണ് ഇത്തരത്തിൽ അനുവദിക്കുക. 50 ഏക്കറിന് മുകളിൽ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവും വരുന്ന റിന്യൂവബിൾ, ഗ്രീൻ എനർജി മേഖലകളിലെ ഹ്രസ്വകാല പദ്ധതികളിൽ വാർഷിക വാടക അടിസ്ഥാനത്തിൽ ഭൂമി അനുവദിക്കും. ഇത്തരം യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് 20 വർഷത്തെ ലോക്ക് ഇൻ കാലയളവുണ്ട്.
സംരംഭകൻ മരിക്കുകയും സംരംഭം തുടർന്ന് നടത്താനാകാത്ത സ്ഥിതി വരികയോ ചെയ്താൽ ഭൂമി കൈമാറ്റം അനുവദിക്കും. നിലവിലെ ചട്ട പ്രകാരം പദ്ധതിയിൽ നിന്ന് പുറത്തു പോകുന്നർ ഏത് സമയത്തും അവശേഷിക്കുന്ന പാട്ടത്തുക പൂർണമായും അടച്ചുതീർക്കണം. ഇത് പ്രവർത്തിച്ച കാലം കണക്കാക്കി സ്ലാബ് അടിസ്ഥാനത്തിലാക്കി മാറ്റി. ഭൂമിയും കെട്ടിടവും മറ്റൊരാൾക്ക് സബ് ലീസിന് നൽകാനും അനുവാദമുണ്ടായിരിക്കും.
The government has changed the lease system for allotment of land in industrial parks
Discussion about this post