പേരയ്ക്ക, പപ്പായ, ചക്കയുടെ മടല്‍, തണ്ണിമത്തന്‍ തോട് എന്നിവയില്‍ നിന്നെല്ലാം ജെല്ലി ഉണ്ടാക്കാം.
ഇതിന് ആദ്യം ചെയ്യേണ്ടത് പഴങ്ങളില്‍ നിന്ന് പെക്ടിന്‍ എക്‌സ്ട്രാക്റ്റ് തയ്യാറാക്കണം. അധികം പഴുക്കാത്ത വിളഞ്ഞ കായ്കളാണ് ആവശ്യം. കായ്കള്‍ വൃത്തിയാക്കി ചെറുകഷ്ണങ്ങളാക്കുക. ഒരു കിലോഗ്രാം പഴകഷ്ണങ്ങള്‍ക്ക് 1 ലിറ്റര്‍ വെള്ളവും 5 ഗ്രാം സിട്രിക് ആസിഡും എന്ന തോതില്‍ ചേര്‍ക്കുക.
തുടര്‍ന്ന് അരമണിക്കൂര്‍ തിളപ്പിച്ച് ചാറ് അരിച്ചെടുത്ത് തെളി ഊറ്റിയെടുക്കുക. ഇതിലേക്ക് ഒരു കിലോ പഞ്ചസാരയും 1-2 ഗ്രാം സിട്രിക് ആസിഡും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പത കോരി മാറ്റണം. ജെല്ലിയുടെ പാകം പരിശോധിക്കുക. ഒരു തുള്ളി ജെല്ലി ഗ്ലാസിലെ വെള്ളത്തില്‍ സാവധാനം ഇടുക. ഇത് പരന്നു പോകാതെ ഉറച്ചിരിക്കുന്നുണ്ടെങ്കില്‍ ജെല്ലി പാകമായെന്ന് ഉറപ്പിക്കാം.
തുടര്‍ന്ന് ജെല്ലി ചൂടോടു കൂടി തന്നെ കഴുകി ഉണക്കിയ കുപ്പികളിലാക്കി തണുക്കുമ്പോള്‍ അടച്ചു സൂക്ഷിക്കുക.
Discussion about this post