ആലപ്പുഴ: സാധാരണമല്ലാത്ത കാരണങ്ങളാൽ നെൽച്ചെടികൾ കരിയുന്ന അവസ്ഥയും മറ്റും നേരിടുന്ന പുഞ്ച കർഷകരെ സഹായിക്കാൻ സാങ്കേതിക ഉപദേശവുമായി മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം. കർഷകർക്ക് 0477 2702683 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് സാങ്കേതിക സഹായവും ഉപദേശവും തേടാം.
വിതയ്ക്ക് മുമ്പായി നിലം ഉണങ്ങിയ പാടങ്ങളിലും വെള്ളം കയറ്റി ഇറക്കാന്‍ പ്രയാസമുള്ള നിലങ്ങളിലും അമിതമായി അമ്ലതയും അനുബന്ധ പ്രശ്‌നങ്ങളും മൂലം നെല്‍ച്ചെടികള്‍ കരിയുന്ന അവസ്ഥ പലയിടത്തും കാണുന്നുണ്ട്. അതുപോലെ കതിര് വരുന്നതുവരെ പച്ചപ്പു കാണുന്ന പല പാടശേഖരങ്ങളിലും കതിര് നിരന്ന് പാലടിച്ചു മുറുകുന്നതിന് മുമ്പായി ഇലകള്‍ പെട്ടന്ന് മഞ്ഞളിച്ച് കരിഞ്ഞുപോകുന്ന അവസ്ഥയും കാണുന്നു. അതിനെ തുടര്‍ന്ന് ഇലപൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ ലക്ഷണങ്ങളെല്ലാം തന്നെ മണ്ണില്‍ നിന്നുള്ള വിഷമയ അയോണുകളുടെ അമിത ആഗീരണം മൂലം അവശ്യ മൂലകങ്ങള്‍ ചെടിക്ക് ലഭ്യമാവാത്തതാണ്.
Discussion about this post