ഉത്തരേന്ത്യയിൽ ഉത്സവ സീസണിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ചരക്കുകൾ വൻകിട വിപണികളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിൽ ഇടപാടുകാർ. ഒരു മാസത്തിനിടെ കുരുമുളകിന് ക്വിൻ്റലിന് 2,000 രൂപ വരെ കുറഞ്ഞത് വാങ്ങലുകാരെ ആകർഷിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന വാങ്ങലുകാർ ഉത്പാദന കേന്ദ്രങ്ങളിൽ നേരിട്ട് കുരുമുളക് ഇറക്കി സംഭരിക്കുന്നുണ്ട്. ജൂൺ പകുതിയോടെ 67,600 രൂപയിൽ നിലകൊണ്ട അൺ ഗാർബിൾഡ് കുരുമുളക് വില 65,600 രൂപയാണ്.
ജാതിക്ക, ജാതിപത്രിയും ശേഖരണവും ആരംഭിച്ച് കഴിഞ്ഞു. കറിമസാല, ഔഷധ വ്യവസായികളും രംഗത്ത് സജീവമെങ്കിലും വിലയിൽ മാറ്റം വരുത്താതെയാണ് അവർ ചരക്ക് ശേഖരിക്കുന്നത്. ഉണക്ക് കൂടിയ ജാതിക്കയോടാണ് വിപണിക്ക് പ്രിയം. മധ്യ കേരളത്തിലെ വിപണികളിൽ ജാതിക്ക തൊണ്ടൻ കിലോ 250 രൂപയിലും ജാതിപ്പരിപ്പ് 440 രൂപയിലും വിപണനം നടന്നു. ഏലക്ക ലേലവും ഉയർന്നു. മൊത്തം 63,772 കിലോ ഏലയ്ക്ക വന്നതിൽ 58,072 കിലോ ചരക്കും ലേലത്തിൽ പോയി.
Traders prepare to deliver goods to big markets ahead of the start of the festive season in North India
Discussion about this post