മലയാളിയുടെ അടുക്കളയിലെ സ്ഥിരം താരമാണ് പയർ. വിലയേറുന്നതിനാ തന്നെ പയർ വാങ്ങാനൊരുങ്ങുമ്പോൾ രണ്ട് തവണ ചിന്തിക്കുന്നത് പതിവാണ്. സമയവും കാലവും നോക്കാതെ തന്നെ പയർ കൃഷി ചെയ്യാവുന്നതാണ്.
മഴക്കാലമാണെങ്കില്‍ ജൂണ്‍ രണ്ടാമത്തെ ആഴ്ചയാകുമ്പോള്‍ വിത്തിടാം. പയറിന് സാമാന്യം നല്ല സൂര്യപ്രകാശം ആവശ്യമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലും പയര്‍ കൃഷി ചെയ്യാം.
മണ്ണ് നന്നായി കിളച്ച് കട്ടിയുള്ളതെല്ലാം പൊടിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കിയാണ് വിത്ത് നടുന്നത്. ഒരു സെന്റിന് അഞ്ച് കിലോ എന്ന കണക്കില്‍ കുമ്മായം ചേര്‍ത്താല്‍ മണ്ണിലെ അമ്ലരസം കുറയ്ക്കാന്‍ കഴിയും. വിത്ത് പെട്ടെന്ന് തന്നെ മണ്ണിലേക്ക് നടാന്‍ പാടില്ല. പത്ത് ദിവസം മുമ്പ് മണ്ണ് കിളച്ചൊരുക്കി തയ്യാറാക്കണം.
ഒരു സെന്റില്‍ഏകദേശം 80 കിലോ ചാണകപ്പൊടിയോ 50 കിലോ കോഴിവളമോ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കിയെടുക്കണം. നന്നായി മണ്ണില്‍ പോഷകങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയാല്‍ നല്ല വിളവ് കിട്ടും. വിത്ത് നടുന്നതിന് രണ്ട് ദിവസം മുമ്പ് അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക്, രണ്ട് കിലോ സ്യൂഡോമോണസ് എന്നിവ ചേര്‍ത്ത് ഇളക്കാം.
പയര്‍ വിത്ത് നടുമ്പോള്‍ രണ്ടടി വീതിയിലും ഒരടി ഉയരത്തിലും തടമെടുക്കുന്നതാണ് നന്നായി വളരാന്‍ നല്ലത്. വിത്തില്‍ റൈസോബിയം പുരട്ടി നടുന്നതാണ് നല്ലത്. വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ റൈസോബിയം യോജിപ്പിച്ച് പയര്‍ വിത്തുകള്‍ മുക്കിയെടുക്കണം. ഇങ്ങനെ തയ്യാറാക്കിയ വിത്തുകള്‍ കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് വച്ച് ഉണക്കിയെടുക്കാവുന്നതാണ്.
റൈസോബിയം കള്‍ച്ചര്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. ഏകദേശം 10 മുതല്‍ 15 ദിവസത്തെ ഇടവേളകളില്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് കൊടുക്കാം. വേഗത്തില്‍ വളരാന്‍ നേര്‍പ്പിച്ച പഞ്ചഗവ്യവും ഗോമൂത്രവും കടലപ്പിണ്ണാക്കും കുതിര്‍ത്ത് ചാണകപ്പൊടി വെള്ളത്തില്‍ കലക്കിയതുമായി ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ചുകൊടുക്കുന്നത് നന്നായി വളരാന്‍ അനുയോജ്യമാണ്.
Content Highlights : Cultivatation of sparagus bean
Discussion about this post