സമുദ്ര മത്സ്യ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിന് ഇടിവുണ്ടായെങ്കിലും രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി. കേരളത്തില്‍ കൂടുതല്‍ ലഭിച്ച മത്സ്യത്തില്‍ മത്തിയും രാജ്യത്ത് അയലയുമാണ് ലഭിച്ചത്.
രാജ്യത്തെ തീരങ്ങളില്‍ നിന്നു മൊത്തം 35.3 ലക്ഷം ടണ്‍ സമുദ്ര മത്സ്യം ലഭിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.2% വര്‍ധന. ഗുജറാത്ത് തീരത്ത് നിന്നാണ് ഏറ്റവും അധികം മത്സ്യം പിടികൂടിയത്. 8.25 ലക്ഷം ടണ്‍ മത്സ്യത്തെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലഭിച്ചത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) കണക്കിലാണ് ഇക്കാര്യം പറയുന്നത്.
ഇക്കാലയളവില്‍ കേരളത്തില്‍ നിന്ന് 6.33 ലക്ഷം ടണ്‍ മത്സ്യത്തെയാണ് ലഭിച്ചത്. മു വര്‍ഷത്തില്‍ കേരളം മൂന്നാമതായിരുന്നു. ഈ വര്‍ഷം കര്‍ണാടകയാണ് മൂന്നാം സ്ഥാനത്ത്. 6.04 ലക്ഷം ടണ്‍ മത്സ്യത്തെയാണ് പിടികൂടിയത്.
എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ മത്സ്യലഭ്യതയില്‍ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയില്‍ 26 ശതമാനം വര്‍ധന ഉണ്ടായെങ്കില്‍ അയലയുടെ ലഭ്യതയില്‍ 28 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. എന്നാല്‍ രാജ്യത്ത് അയലയുടെ ലഭ്യത വര്‍ധിക്കുകയും ചെയ്തു.
Discussion about this post