നീണ്ട ഇടവേളയ്ക്ക് ശേഷം കുരുമുളക് വില കിലോയ്ക്ക് 700 രൂപ കടന്നു. ഗാർബിൾഡ് കുരുമുളകിന് 705 രൂപയാണ് ഈ ആഴ്ചത്തെ വില. അൺ ഗാർബിൾഡിന് 685 രൂപയാണ് വില. മൂന്ന് ദിവസത്തിനിടെ 45 രൂപയുടെ വർധവാണ് കിലോയ്ക്ക് ഉണ്ടായത്.
2014-ൽ കുരുമുളക് വില കിലോയ്ക്ക് 750 രൂപ വരെയായി ഉയർന്നിരുന്നു. അതിനുശേഷം തുടർച്ചയായി വില ഇടിയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലും കുരുമുളക് വില കുതിക്കുകയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകിന്റെ വില ടണ്ണിന് 9,200 ഡോളറായി ഉയർന്നു. വിയറ്റ്നാം മുതളിന് 8,200 ഡോളറാണ്. ഇന്തോനേഷ്യൻ മുളകിന് 8,500 ഡോളറും ബ്രസീലിയൻ മുളകിന് 8,000 ഡോളറുമാണ് വില.
Discussion about this post