കപ്പ കൃഷിയില്‍ വീണ്ടും ഫംഗസ് ബാധ. തൃശൂര്‍ മേലൂരാണ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒട്ടേറെ കര്‍ഷകരുടെ കപ്പയാണ് ഫംഗസ് രോഗം മൂലം നശിക്കുന്നത്.
കപ്പയുടെ തണ്ടിന്റെ അടിഭാഗത്ത് പടരുന്ന ഫംഗസ് പതിയെ ചെടിയെ മുഴുവന്‍ ബാധിച്ച് കിഴങ്ങ് അടക്കം ചീഞ്ഞ് പോകുന്നതാണ് രീതി. ലക്ഷങ്ങള്‍ മുടക്കി കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ ദുരിതത്തിലായിരിക്കുന്നത്. കപ്പയ്ക്ക് വില കുറഞ്ഞ ശേഷം വീണ്ടും വില വര്‍ദ്ധിച്ചു വരുന്ന സമയത്താണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് പൂലാനി കൊമ്പിച്ചാല്‍, വിഷ്ണുപുരം ഭാഗത്തെ പാടഖേശരത്തില്‍ ഇറക്കിയ കപ്പ കൃഷിയില്‍ ഫംഗസ് ബാധിച്ച് ഏക്കര്‍ കണക്കിന് കപ്പ കൃഷി നശിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് അന്ന് കര്‍ഷകര്‍ക്ക് ഉണ്ടായത്.
Discussion about this post