കൽപറ്റ: ആടുകളിലെ കൃത്രിമബീജാധാനം (Artificial Insemination in Goats) എന്ന വിഷയത്തിൽ ദ്വിദിന ശാസ്ത്രീയ-പ്രായോഗിക
പരിശീലനം നടത്തുന്നു. കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പൂക്കോട് വെറ്ററിനറി കോളേജ് മൃഗപ്രത്യുല്പാദന-പ്രസവചികിത്സാവിഭാഗമാണ് ക്ലാസ് നടത്തുന്നത്. യൂണിവേഴ്സിറ്റിയുടെ വയനാടുള്ള പൂക്കോട് സെന്ററിൽ വെച്ചായിരിക്കും പരിശീലനം.
ഓരോ ബാച്ചിലും 10 പേർക്കാണ് പ്രവേശനം. പശുക്കളിലെ കൃത്രിമബീജാധാനത്തിൽ പരിശീലനം ലഭിച്ചവർക്കാണ് ഈ പ്രായോഗിക പരിശീലനം
നൽകുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 7909292304 എന്ന ഫോൺ നമ്പറിലോ[email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക
Discussion about this post