മഴക്കാലമായാൽ കൃഷിയും കൃഷിരീതികളും വ്യത്യസ്തതമാണ്. പ്രത്യേകിച്ചും പച്ചക്കറി കൃഷി അൽപം ശ്രമകരമാണ്. അതുകൊണ്ട് തന്നെ കൃഷി ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമാകണം തെരഞ്ഞെടുക്കേണ്ടത്.
മഴക്കാലത്ത് നാടവുന്ന പച്ചക്കറികളെ പ്രത്യേകമായി തിരഞ്ഞെടുക്കണം. തടമെടുത്ത് നടുന്ന രീതി മഴക്കാലത്ത് അവലംബിക്കരുത്. മണ്ണ് കൂനയൊരുക്കി നടുന്നതാണ് ഉത്തമം. കീടബാധയെ തടയാനും പ്രത്യേക ശ്രദ്ധ വേണം. മഴക്കാലത്ത് സൂര്യപ്രകാശം മതിയായി ലഭിക്കാത്തതിനാൽ വളർച്ചയും പതുക്കെയാവും. ജൈവ കീടനാശിനികൾ കീടങ്ങളെ തുരത്താനായി പ്രയോഗിക്കാം. പയർ, വെണ്ട, കോവൽ, നിത്യവഴുതന, ചുരയ്ക്ക, പച്ചച്ചീര തുടങ്ങിയവ മഴക്കാലത്ത് കൃഷി ചെയ്യാൻ അനുയോജ്യമാണ്.
ചീര
ഇല വർഗത്തിൽ പെട്ട ചീര മഴക്കാലത്ത് എന്നല്ല, ഏത് കാലത്തും കൃഷി ചെയ്യാവുന്നതാണ്. മണ്ണ് ഇളക്കി മറിച്ച് വിത്ത് പാകിയും ടെറസിൽ ഗ്രോ ബാഗിലോ പാത്രങ്ങളിലാക്കിയോ ചീര കൃഷി ചെയ്യാം.
വെണ്ട
വാരങ്ങളിലോ ഗ്രോ ബാഗുകളിലോ വെണ്ട വിത്ത് പാകാവുന്നതാണ്. നടുന്നതിന് 12 മണിക്കൂർ മുമ്പ് വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്താൻ ശ്രദ്ധിക്കണം. നട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെറിയ തോതിൽ ജൈവവള പ്രയോഗവും നടത്താം
മുളക്
വിത്തുകൾ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. മുളപ്പിച്ചെടുത്ത് 20-25 ദിവസം പ്രായമായ തൈകൾ മാറ്റിനടണം. തൈകള് നട്ട് അമ്പതാം ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നൽാകം.
Discussion about this post