വാടകവീട്ടിലെ ഒറ്റ മുറിയിൽ തുടങ്ങിയ കായം സംരംഭത്തെ ലക്ഷക്കണക്കിന് വിറ്റ് വരവുള്ള ഒരു വലിയ സംരംഭമാക്കി തീർത്ത കഥയാണ് 3 vees ഇന്റർനാഷണലിന്റെത്. വർഷ, വൃന്ദ,വിസ്മയ എന്ന മൂന്ന് സഹോദരിമാർ തുടക്കമിട്ട സംരംഭമാണിത്.
എംബിഎ കഴിഞ്ഞു സ്വന്തമായൊരു ബിസിനസ് എന്ന വർഷയുടെ സ്വപ്നത്തിനൊപ്പം കൂടുകയായിരുന്നു അച്ഛനമ്മമാരായ പ്രശാന്തും സരളയും അനുജത്തിമാരായ വൃദ്ധയും വിസ്മയയും.കായം വിപണനത്തിൽ തുടങ്ങി കറി പൗഡറുകൾ, പലഹാര പൊടി കൂട്ടുകൾ, ബനാന ഫിഗ് തുടങ്ങി 30 ഓളം ഉൽപ്പന്നങ്ങൾ 3 വീസ് വിപണിയിലേക്ക് എത്തിക്കുന്നു.
കമ്പനിയുടെ പ്രൊഡക്ഷൻ യൂണിറ്റ് എറണാകുളം കളമശ്ശേരിയിലാണ്.
ത്രിവേണി,സപ്ലൈകോ, കൺസ്യൂമർ ഫെഡ് തുടങ്ങി രണ്ടായിരത്തിലധികം ഔട്ട്ലെറ്റുകളിലും, ആമസോൺ, ഫ്ലിപ്കാർട്ട്,ഇന്ത്യൻ മാർട്ട് തുടങ്ങിവയിലും 3 vees ന്റെ സാന്നിധ്യമുണ്ട്.ബിസിനസ് ഇനിയും വിപുലപ്പെടുത്താനും, ആഗോള വിപണിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ സഹോദരിമാർ.
Discussion about this post