കോട്ടയം: 25 വര്‍ഷത്തിലേറെയായി തരിശ് കിടക്കുന്ന ഇരുന്നൂറേക്കറോളം വരുന്ന കാക്കൂര്‍ – ചമ്പംവേലി പാടശേഖരത്തിലാണ് മീനച്ചിലാര്‍ മീനന്തറയാര്‍ കൊടുരാര്‍ നദീസംയോജന പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കി. വര്‍ഷങ്ങളായി മാലിന്യം നിറഞ്ഞിരുന്ന മണിപ്പുഴ – കണ്ണങ്കര തോടിന്റെ ആദ്യഘട്ട നവീകരണം ജനകീയ കൂട്ടായ്മയും രണ്ടാം ഘട്ട നവീകരണം ചെറുകിട ജലസേചന വകുപ്പും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജനകീയ കൂട്ടായ്മയുടെയും കൃഷി വകുപ്പ്, കോട്ടയം നഗര സഭ എന്നിവയുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുകയായിരുന്നു.
4ന് രാവിലെ 9:30 തെക്കേമൂലയില്‍ തരിശ് നില കൃഷിക്കായി നിലമൊരുക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ.കെ.അനില്‍ കുമാര്‍ നിര്‍വഹിച്ചു. എബി കുന്നപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു പി.എം തങ്കച്ചന്‍ സ്വാഗതമാശംസിച്ചു.ചടങ്ങില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രമേശ്, കൗണ്‍സിലര്‍മാരായ സനല്‍ തമ്പി,സുരേഷ് ബാബു,ഷീനാ ബിനു, അഗ്രി.അസി.എഞ്ചിനീയര്‍ മുഹമ്മദ് ഷെരീഫ്, ഇറിഗേഷന്‍ ഓവര്‍സിയര്‍ മുഹമ്മദ് സാജിദ്, കെ.എം സിറാജ്,കെജി വിനോദ്, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി എസ്.ഡി രാജേഷ്,സുകുമാരന്‍ എ.സി,നാണപ്പന്‍ എം.ബി,രാജു പി.ആര്‍,അജിത് കുമാര്‍ കെ, രവീന്ദ്രന്‍ നായര്‍,ഇ.ജി സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു
Discussion about this post