കനത്ത വേനൽ ചൂടിൽ സംസ്ഥാനത്ത് 20,116 ഹെക്ടർ കൃഷിയുടെ നാശനഷ്ടം. ഫെബ്രുവരി ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ആണ് ഈ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ റിപ്പോർട്ട് അനുസരിച്ച് 275.18 കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
വരൾച്ച ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് ഇടുക്കി ജില്ലയിലാണ്. ഇടുക്കി ജില്ലയിലെ നിലവിലെ കണക്ക് അനുസരിച്ച് 29,330 കർഷകർക്കായി 147.18 കോടിയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചൂട് കൂടുതൽ രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ 1903 ഹെക്ടർ ആണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്.
Discussion about this post