കൊച്ചി: കേരളത്തിൽ പുതുതായി എത്തിയത് 12,000 കോടി രൂപയുടെ വ്യവസായ നിക്ഷേപമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് കോടിക്ക് മുകളില്‍ നിക്ഷേപം നടത്തിയ 300-ഓളം സംരംഭകരില്‍ നിന്നാണ് ഇത്രയേറെ നിക്ഷേപം നടന്നത്. തുടര്‍നിക്ഷപക സംഗമത്തില്‍ തെരഞ്ഞെടുത്ത 282 സംരംഭകരാണ് പങ്കെടുത്തത്. ഇതില്‍ 30 സംരംഭങ്ങള്‍ 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയവരാണെന്നും മന്ത്രി പറഞ്ഞു.
നിക്ഷേപകരെയും സംരംഭങ്ങളെയും ആകർഷിക്കുന്നതിനായി താലൂക്ക് തലത്തില്‍ ഇന്‍വസ്റ്റ്മന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍മാര്‍ നേരിട്ട് ഇതിന്‍റെ മേല്‍നോട്ടം വഹിക്കണം. ഓരോ സംരംഭത്തിന്‍റെയും നിര്‍മ്മാണ പുരോഗതി ഫോട്ടോ സഹിതം ഓരോ മാസവും ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണമെന്നും സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുതുതായി 2.60 ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായത്തില്‍ നിന്ന് മാത്രം 16,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. അഞ്ചരലക്ഷം തൊഴിലവസരവും സൃഷ്ടിക്കപ്പെട്ടു. കിന്‍ഫ്ര, കെഎസ്ഐഡിസി തുടങ്ങിയവയുടെ വ്യവസായപാര്‍ക്കുകളില്‍ വിവിധ ഇളവുകള്‍ നല്‍കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 100 കോടിയിലേറെ നിക്ഷേപികുന്ന പദ്ധതിയിൽ സ്ഥലത്തിൻ്റെ പാട്ടത്തുകയെ 10 ശതമാനം മാത്രം തുടക്കത്തിൽ അടച്ചാൽ മതി. 50-100 കോടിയുടെ നിക്ഷേപത്തിന് 20 ശതമാനം പാട്ടത്തുക ആദ്യം അടച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.
12,000 crore investment in the state from around 300 entrepreneurs
Discussion about this post