കോട്ടയം: കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയും ഹരിത പെരുമാറ്റ ചട്ടം മാതൃകാ ഓഫീസായി മാറുന്നു. ആദ്യ ഘട്ടമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ മിഷന്റെ പ്രധാന ലക്ഷ്യങ്ങളായ വെള്ളം, വൃത്തി, വിളവ് എന്നിവയില്‍ ഊന്നി ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ക്ലാസ് എടുത്തു. ആശുപത്രിയില്‍ എങ്ങനെ ഗ്രീന്‍പ്രോട്ടോകള്‍ നടപ്പിലാക്കാം എന്നതില്‍ മുന്‍പ് വിജയത്തിലെത്തിയ ഗ്രീന്‍പ്രോട്ടോകള്‍ മാതൃക കാണിച്ചു ബോധവത്കരണം നല്‍കി. മിഷന്റെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാരെല്ലാം പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി സ്റ്റീല്‍ ബോട്ടില്‍ ഉപയോഗിക്കാന്‍ തുടങ്ങി.
കൂടാതെ ഒ.പിയില്‍ ഉള്‍പ്പെടെ എല്ലായിടത്തും ജൈവ ബിന്നുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. പൊതുജന ബോധവത്കരണത്തിന് ആശുപത്രിയില്‍ പ്രകൃതി സൗഹൃദ ബോര്‍ഡ് സ്ഥാപിക്കും. ആശുപത്രിയില്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും പൂര്‍ണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചു നടപ്പിലാക്കും. മരുന്നു കുപ്പികള്‍ പുനരുപയോഗിച്ചു അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കാനും തീരുമാനിച്ചു.

Discussion about this post