കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയാണ് കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ശീതകാല പച്ചക്കറികള്‍. വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങി ഹൈറേഞ്ചു മേഖലകള്‍ ശീതകാല പച്ചക്കറികള്‍ക്ക് ഏറെ അഭികാമ്യമാണ്. ശീതകാല പച്ചക്കറി കൃഷികള്‍ ആരംഭിക്കാന്‍ ഉത്തമമായ കാലം ഒക്ടോബര്‍ പകുതിയോടെയാണ്. ജനുവരി ആദ്യം വിളവെടുപ്പിന് പാകമാകും.
ശീതകാല പച്ചക്കറികളുടെ വിത്തുകള്‍ വിഎഫ്പിസികെ വഴി ലഭിക്കും. കാബേജ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി, ബീന്‍സ്, റാഡിഷ്, കാരറ്റ്, പാലക്, മല്ലി, സവാള, കാപ്‌സിക്കം എന്നിവയുടെ വിത്തുകള്‍ അടങ്ങിയ കിറ്റ് 75 രൂപ നിരക്കില്‍ തിരുവനന്തപുരം കൃഷി ബിസിനസ് കേന്ദ്രത്തില്‍ ലഭ്യമാണ്. തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളില്‍ കോളിഫ്‌ലവര്‍, ബ്രൊക്കോളി തൈകളും ലഭിക്കും.
ബന്ധപ്പെടേണ്ട നമ്പര്‍: 8281635530 (തിരുവനന്തപുരം), 8547597343 (എറണാകുളം)
പാലക്കാട് കഞ്ചിക്കോട്ടുള്ള നാഷണല്‍ സീഡ്‌സ് കോര്‍പറേഷനില്‍ കാബേജ്, കോളിഫ്‌ളവര്‍ വിത്തുകള്‍ ലഭ്യമാണ്. മറ്റു ശീതകാല പച്ചക്കറികളുടെ വിത്തുകള്‍ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കും. ഫോണ്‍: 0491-2566414
മിത്രനികേതന്‍ കൃഷി വിജ്ഞാനകേന്ദ്രം, തിരുവനന്തപുരം 0472-2882086
കെ.വി.കെ, കോട്ടയം 0481-2523421
കെ.വി.കെ, മലപ്പുറം 0494-2687640
കെ .വി.കെ,കോഴിക്കോട് 0496-2666041
കെ.വി.കെ, കണ്ണൂര്‍ 0460-2226087
ഫാമിങ് സിസ്റ്റംസ് റിസര്‍ച്ച് സ്റ്റേഷന്‍, കൊട്ടാരക്കര 0474-2663535
സെന്‍ട്രല്‍ നഴ്‌സറി, വെള്ളാനിക്കര 0487-2438620
ആര്‍.എ.ആര്‍.എസ്, അമ്പലവയല്‍, വയനാട് 04936-260421
Discussion about this post