കാര്‍ഷികമേഖലയ്ക്ക് വലിയ തിരിച്ചടി നല്‍കിയ കാലവര്‍ഷക്കെടുതിയില്‍ നിന്ന് കരകയറാന്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുകയാണ് കൃഷി വകുപ്പ്. കര്‍ഷകര്‍ക്ക് മികച്ച വിലയില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് കൃഷിവകുപ്പ് അവസരമൊരുക്കുന്നത്.
വയനാട്ടിലെ പ്രളയ ബാധിത പ്രദേശത്തെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ കൃഷിവകുപ്പ് സംഭരിച്ച് കോഴിക്കോട് സിവില്‍സ്റ്റേഷനിലും മുതലക്കുളം ഗ്രൗണ്ടിലും തുറക്കുന്ന ന്യായവില വിപണികള്‍ വഴി വിറ്റഴിക്കും. ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിവകുപ്പ് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുക. കര്‍ഷകര്‍ അതാത് കൃഷിഭവനുമായി ബന്ധപ്പെട്ട് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടുകൂടി സംഭരണ കേന്ദ്രത്തില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കേണ്ടതാണ്.
ഗുണമേന്മ കൂടിയ വാഴക്കുലകള്‍ 26 രൂപ നിരക്കിലും ബാക്കിയുള്ളവ 16 രൂപ നിരക്കിലും സംഭരിക്കും. ഇഞ്ചി, ചേന,പച്ചക്കറി തുടങ്ങിയവ വിപണികളില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയേക്കാള്‍ 30% ഉയര്‍ന്ന വിലയ്ക്ക് സംഭരണ കേന്ദ്രങ്ങളില്‍ എടുക്കും.
സേവന അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ നിന്നുള്ള ലാഭം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കും. ഇത്തരം വിപണികള്‍ മറ്റുള്ള ജില്ലാകേന്ദ്രങ്ങളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തുറക്കും.
Discussion about this post