വളര്‍ത്തുമൃഗങ്ങള്‍ക്ക്(പശു, എരുമ, ആട്, പന്നി, കോഴി, മീന്‍) ഉത്തമ തീറ്റയായി നല്‍കാന്‍ കഴിയുന്ന സസ്യമാണ് മുരിങ്ങ. ഏത് കാലാവസ്ഥയിലും വളരുന്ന മുരിങ്ങ ക്ഷീരകര്‍ഷകര്‍ക്ക് പാലുല്‍പ്പാദനം കൂട്ടാന്‍ ഒരു മുതല്‍ക്കൂട്ടാണ്.
കന്നുകാലികളില്‍ പച്ച ഇല രൂപത്തിലോ, വെയിലത്തുണക്കിയ ശേഷമോ, മുരിങ്ങയില തീറ്റയായി ഉപയോഗിക്കാം. 2-3 സെന്റിമീറ്റര്‍ അളവില്‍ ഉപയോഗിച്ച് ചെറുതായി നുറുക്കി പശുക്കള്‍ക്ക് നല്‍കാം. അരക്കിലോ അളവില്‍ നല്‍കി തുടങ്ങി ദിവസവും 0.5 കിലോഗ്രാം വെച്ച് കൂട്ടി നല്‍കി 10 ദിവസം കൊണ്ട് 5 കിലോ വരെ നല്‍കാാം. ആദ്യദിവസം തന്നെ 5 കിലോ എന്ന തോതില്‍ നല്‍കുന്നത് ദഹനപ്രക്രിയ കുറയ്ക്കാനും വയറിളക്കത്തിനും കാരണമായേക്കാം. അതിനാല്‍ ചെറിയ തോതില്‍ നല്‍കി തുടങ്ങിയ ശേഷം മാത്രം 5 കിലോ എന്ന തോതില്‍ എത്തിക്കുക. ശര്‍ക്കരയിലോ, കരിമ്പിന്‍ചണ്ടിയിലോ യോജിപ്പിച്ച് നല്‍കുന്നത് കൂടുതല്‍ രുചികരമാക്കാന്‍ സഹായിക്കും. തുടര്‍ച്ചയായി രണ്ടാഴ്ച നല്‍കിയാല്‍ തന്നെ പാലുല്‍പ്പാദനത്തില്‍ 20% വര്‍ദ്ധനവുണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കോഴികളില്‍ പ്രധാനമായും ബ്രോയിലര്‍ കോഴികളില്‍ ശരീരഭാരം വര്‍ദ്ധിക്കാന്‍ മുരിങ്ങയില ഉത്തമതീറ്റയാണ്. മൂന്നാമത്തെ ആഴ്ച മുതല്‍ ബ്രോയിലര്‍ തീറ്റയോടൊപ്പം ഉണക്കിയ ഇലയോ, പച്ച ഇലയോ നല്‍കിതുടങ്ങാം. 50 ഗ്രാം ഓരോ കോഴികള്‍ക്ക് എന്ന തോതില്‍ നല്‍കാവുന്നതാണ്. മുട്ടക്കോഴികളില്‍ ദിവസവും മുരിങ്ങയില നല്‍കന്നത് മുട്ടയുല്‍പ്പാദനം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. തീറ്റയുടെ 30 ശതമാനം വരെ ഉണക്കിയ ഇലയായോ ചെറുതായി അരിഞ്ഞ ഇലയായോ നല്‍കാം.
ആടുകളില്‍, പ്രധാനമായും മുട്ടനാടുകളുടെ വളര്‍ച്ചയ്ക്കും ശരീരഭാരം വര്‍ദ്ധിപ്പിക്കാനും മുരിങ്ങ ഉത്തമമാണ്. 6 മാസം എത്തിയ മുട്ടനാടിന് 250 ഗ്രാം വരെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ നല്‍കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ഫാം ഇന്‍ഫോര്‍മേന്‍ ബ്യൂറോ
Discussion about this post