പല രോഗങ്ങള്‍ക്കുമുള്ള നാടന്‍ പ്രതിരോധവഴിയാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും പൂവും വേരും തൊലിയും വരെ ഭക്ഷണവും മരുന്നുമായി ഉപയോഗിക്കുന്നു. പണ്ടൊക്കെ എല്ലാ പറമ്പുകളിലും സുലഭമായി മുരിങ്ങ വളര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് പലയിടങ്ങളിലും മുരിങ്ങത്തൈകള്‍ നല്ല രീതിയില്‍ പൂക്കുന്നത് കാണാറില്ല. മുരിങ്ങ പൂക്കാന്‍ ധാരാളം വഴികള്‍ കര്‍ഷകര്‍ തേടാറുണ്ട്. അതില്‍ ചില വഴികള്‍ പരിചയപ്പെടാം.
വള പ്രയോഗം
ഡിസംബര്‍ മാസമാണ് മുരിങ്ങ പൂക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ അഗ്രിഷോപ്പില്‍ നിന്ന് മൈക്രോന്യൂട്രീഷ്യന്റ് വാങ്ങി മുരടില്‍ നിന്ന് അല്‍പ്പം വിട്ട് കലക്കി ഒഴിച്ചുകൊടുക്കണം.ഏകദേശം 16 മൂലകങ്ങളെയാണ് ഒരു ചെടി പൂക്കാനും കായ്ക്കാനുമായി മണ്ണില്‍ നിന്ന് ആഗിരണം ചെയ്യേണ്ടത്. അതില്‍ ചിലതിന്റെ അപര്യപ്തതയാണ് അവയെ പൂക്കുന്നതില്‍ നിന്നും കായ്ക്കുന്നതില്‍ നിന്നും തടയുന്നത്. അതിന് പ്രതിവിധിയായാണ് മൈക്രോന്യൂട്രീഷ്യന്റ് വാങ്ങി കലക്കി ഒഴിച്ചുകൊടുക്കുന്നത്.
മുരടില്‍ നിന്ന് ഒരടി വിട്ട് അരയടി ആഴമുള്ള ചാലെടുത്ത് അഞ്ച് കിലോ ജൈവവളങ്ങള്‍ മാസത്തിലൊരിക്കല്‍ നല്‍കുക. ഇതിന് പുറമെ മുരിങ്ങ പൂക്കുന്ന സമയങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ വൈകുന്നേരങ്ങളില്‍ ചുവടില്‍ നിന്നും വിട്ടുമാറി ചകിരികൊണ്ട് പുകയിട്ട് ഇലകളെ പുകകൊള്ളിക്കുന്നതും നല്ലതാണ്.
തേനും പഞ്ചസാരയും ഉത്തമം
പലപ്പോഴും പൂവുണ്ടായിട്ടും മുരിങ്ങ കായ്ക്കാറില്ല. 100 ഗ്രാം തേനോ 100 ഗ്രാം പഞ്ചസാരയോ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പൂങ്കുലകളില്‍ വൈകുന്നേരങ്ങളില്‍ തളിച്ചുകൊടുത്താല്‍ പരാഗണം വേഗത്തില്‍ നടക്കും. ഇഓതുവഴി കായ്ഫലും കൂടും.
തൈരും പാല്‍ക്കായവും
തൈരും പാല്‍ക്കായവും ചേര്‍ത്ത് തളിക്കുന്നത് മുരിങ്ങയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ഒരു ലിറ്റര്‍ തൈരിലേക്ക് 10 ഗ്രാം പാല്‍ക്കായം കലക്കി തയ്യാറാക്കിയ മിശ്രിതം മഴയില്ലാത്ത ദിവസങ്ങളില്‍ വൈകീട്ട് ഇലകളില്‍ തളിച്ചു കൊടുക്കുക.തൈരിനും പാല്‍ക്കായത്തിനും പകരം മോരും തേങ്ങാവെള്ളവും സമം ചേര്‍ത്ത് തളിച്ചാലും ഉത്തമമാണ്.

Discussion about this post