പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന. സ്വന്തമായി കൃഷിഭൂമിയുണ്ടായിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. എന്നാല്‍ അഞ്ച് ഏക്കറിലധികം ഭൂമിയുണ്ടാകാന്‍ പാടില്ല. കുറഞ്ഞത് എത്ര ഭൂമിയെന്ന കാര്യത്തില്‍ നിബന്ധനയില്ല. 18 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. പ്രായപരിധി അനുസരിച്ച് 55 മുതല്‍ 200 രൂപ വരെ പ്രതിമാസ വിഹിതം അടയ്ക്കണം. 60 വയസ് കഴിയുമ്പോള്‍ മാസം 3000 രൂപ വീതം പെന്‍ഷന്‍ കിട്ടും.
മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയുടെ രജിസ്‌ട്രേഷനുള്ള കോമണ്‍ സര്‍വീസ് സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്ത് രജിസ്‌ട്രേഷനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കര്‍ഷകന്റെ കാലശേഷം പങ്കാളിക്ക് കുടുംബ പെന്‍ഷനായ 1500 രൂപ ലഭിക്കും. മാസവിഹിതം അടയ്ക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചാല്‍ പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയില്‍ തുടരാം. 60 വയസാകുമ്പോള്‍ 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും.
പി.എം.കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ തടസമാകില്ല. പി.എം.കിസാന്‍ പദ്ധതിയിലൂടെ ബാങ്കിലെത്തുന്ന തുകയില്‍ നിന്ന് പ്രതിമാസ വിഹിതം അടയ്ക്കാന്‍ സൗകര്യം ലഭിക്കും. പി.എം.കിസാന്‍ ഗുണഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസവിഹിതം എടുക്കാനുള്ള സമ്മതപത്രം ബന്ധപ്പെട്ട ബാങ്കില്‍ നല്‍കിയാല്‍ മാത്രമേ തുക എടുക്കുകയുള്ളൂ. അതല്ലെങ്കില്‍ സാധാരണപോലെ ബാങ്കുവഴി വിഹിതം അടയ്ക്കാം. പ്രതിമാസം അല്ലെങ്കില്‍ നാല്, ആറ് മാസം കൂടുമ്പോഴോ വിഹിതം അടയ്ക്കാം
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാന്‍ പാടില്ല. സമാനമായ കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്കും അര്‍ഹതയുണ്ടാകില്ല. എന്നാല്‍ ക്ലാസ് ഫോര്‍, ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
ഫണ്ട് മാനേജ് ചെയ്യുന്നതും പെന്‍ഷന്‍ വിതരണത്തിന്റെ ചുമതലയും എല്‍ഐസിക്കാണ്. കര്‍ഷകര്‍ അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ വിഹിതം കേന്ദ്രസര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കും.
Discussion about this post