തില്ലങ്കേരി പാഷന്‍ഫ്രൂട്ട് വിളവെടുപ്പുത്സവത്തിന് ഒരുങ്ങുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ മുഖേനയാണ് തില്ലങ്കേരിയില്‍ പാഷന്‍ഫ്രൂട്ട് ഗ്രാമം പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി കൃഷിചെയ്ത പാഷന്‍ഫ്രൂട്ടുകളുടെ വിളവെടുപ്പുത്സവം ഒക്ടോബര്‍ ആറിന് തലച്ചങ്ങാട് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍, വനിതാഗ്രൂപ്പുകള്‍, ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് വീടുകളില്‍ ഉള്‍പ്പെടെ പാഷന്‍ഫ്രൂട്ട് കൃഷിചെയ്തത്. പഞ്ചായത്തിലെ 40 കാര്‍ഷികഗ്രൂപ്പുകള്‍ മുഖാന്തരം വിതരണം ചെയ്ത രണ്ടായിരത്തോളം തൈകളില്‍ നിന്നാണ് മികച്ച ഉത്പാദനം ലഭിച്ചത്.
ഒരു കാലത്ത് കാര്‍ഷികവിളയായി പരിഗണിക്കാതിരുന്ന പാഷന്‍ഫ്രൂട്ടിന്റെ പോഷകമൂല്യം തിരിച്ചറിഞ്ഞാണ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ ഈ പദ്ധതിയിലൂടെ അവസരമൊരുക്കുന്നത്.
Discussion about this post