കാസര്‍ഗോഡ്: പഴകിയ ജീന്‍സ് കളയാന്‍ വരട്ടെ. അവ കാസര്‍ഗോഡ് പരപ്പ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയാല്‍ അവര്‍ അതൊരു നല്ല ഗ്രോബാഗാക്കി മണ്ണും വളവും നിറച്ച് പച്ചക്കറി തൈകളോ ഔഷധച്ചെടിയോ നട്ട് നിങ്ങള്‍ തിരിച്ച് തരും. ഇത്തരത്തില്‍ 1500ഓളം ഗ്രോബാഗുകളാണ് കുട്ടികള്‍ തയ്യാറാക്കി നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കിയത്. സ്‌കൂളിലെ എന്‍എസ്എസ് വൊളന്റിയര്‍മാരാണ് പഴന്തുണിയെ ഗ്രോബാഗാക്കി മരത്തൈകള്‍ നട്ട് പിടിച്ച് ആളുകള്‍ക്ക് നല്‍കിയത്.
സേ നോ ടു പ്‌ളാസ്റ്റിക് കാമ്പയിനിന്റെ ഭാഗമായാണ് ഗ്രോബാഗ് നിര്‍മ്മാണം. സ്‌കൂളിലെ എന്‍.എസ്.എസ്. ചാര്‍ജ് ഓഫീസര്‍ ജിനീഷിന്റെയും കുട്ടികളുടെയും മുമ്പില്‍ കോടോം-ബേളൂര്‍ പഞ്ചായത്തിലെ വി.ഇ.ഒ. സി.എച്ച്. ഇക്ബാല്‍ ആണ് ഈ ആശയം അവതരിപ്പിച്ചത്. പഴകിയ ജീന്‍സ്, ട്രൗസര്‍ എന്നിവയില്‍ നിന്ന് ഗ്രോബാഗുകളുണ്ടാക്കാനുള്ള പരിശീലനം നല്‍കിയതും തുടക്കം മുതല്‍ കുട്ടികള്‍ക്കൊപ്പം നിന്നതും ഇക്ബാല്‍ തന്നെയാണ്.
പരപ്പ സ്‌കൂള്‍ മുതല്‍ താഴെ പരപ്പ വരെ വരുന്ന 500 മീറ്റര്‍ ദൂരം കുട്ടികള്‍ അണിനിരക്കുകയും പൊതുജനങ്ങള്‍ക്ക് നിര്‍മാണരീതി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് കോട്ടൂര്‍, പ്രഥമാധ്യാപകന്‍ അബ്ദുള്‍ മജീദ്, വി.ഇ.ഒ. ഇക്ബാല്‍, പി.ടി.എ. പ്രസിഡന്റ് ദാമോദരന്‍, കെ.വി.നാരായണന്‍ എന്നിവര്‍ ഇതിന്റെ ഭാഗമായി.

Discussion about this post