മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുളള അവാര്‍ഡിന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു.ഏറ്റവും മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തുന്ന ജന്തുക്ഷേമ സംഘടനയ്ക്ക് അല്ലെങ്കില്‍ വ്യക്തിക്കാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുക. രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനകള്‍/എസ്.പി.സി.എ.കള്‍, ജന്തുക്ഷേമം ജീവിതചര്യയായി സ്വീകരിച്ചിട്ടുളള വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 30,000 /-രൂപയുടെ ക്യാഷ് അവാര്‍ഡ് ആണ് പുരസ്‌കാരം.
സംഘടനകള്‍ അവരുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡിലുളള അപേക്ഷയില്‍ ജന്തുക്ഷേമ യൂണിറ്റിന്റെ പേര്, മേല്‍വിലാസം, രജിസ്റ്റര്‍ നമ്പര്‍, പ്രവര്‍ത്തനം ആരംഭിച്ച തീയതി, കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അതായത് 2018 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുളളത്, പ്രവര്‍ത്തിക്കുന്ന ജില്ല എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. സംഘടനകള്‍ ദേശീയ ജന്തുക്ഷേമ ബോര്‍ഡ് അംഗീകാരമുളളവയാണെന്ന് തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം
ഹാജരാക്കണം. വ്യക്തികള്‍ അവരുടെ പേര്, മേല്‍വിലാസം, പ്രവര്‍ത്തനം ആരംഭിച്ച തീയതി മുകളില്‍ വിവരിച്ചിട്ടുളള കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ
ഉള്‍പ്പെടുത്തിയിരിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷകളില്‍ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സാക്ഷ്യപ്പെടുത്തേതാണ്.
വ്യക്തികള്‍ നല്‍കുന്ന അപേക്ഷയില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരി സാക്ഷ്യപ്പെടുത്തണം. അതിന്റെ കോപ്പികൂടി ഉള്‍പ്പെടുത്തണം. സംഘടന/വ്യക്തി സമൂഹത്തിന് ജന്തുക്ഷേമ നിയമങ്ങളെക്കുറിച്ച് നല്‍കിയ അവബോധം സാക്ഷ്യപ്പെടുത്തുന്ന രേഖകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചിട്ടുളളവരെ അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ -ഡയറക്ടര്‍, മൃഗസംരക്ഷ വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവന്‍, തിരുവനന്തപുരം-33, എന്ന വിലാസത്തില്‍ 2019 ഒക്‌ടോബര്‍ 31 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. കവറിനു മുകളിലായി മികച്ച ജന്തുക്ഷേമ സംഘടന/വ്യക്തിക്കുളള അവാര്‍ഡിനുളള അപേക്ഷ എന്ന് എഴുതിയിരിക്കണം.
Discussion about this post