കേരളത്തില്‍ ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 100 രൂപയിലധികമാണ് ഒരാഴ്ചക്കിടെ ഉയര്‍ന്നത്. കിലോയ്ക്ക് 150 രൂപ മുതല്‍ 200 രൂപ വരെയാണ് ചെറുനാരങ്ങയുടെ ഇപ്പോഴത്തെ വില. നേരത്തെ കിലോയ്ക്ക് 80 രൂപയായിരുന്ന സ്ഥാനത്താണ് വില ഇരട്ടിയിലധികമായി വര്‍ധിച്ചത്. കേരളത്തില്‍ ചെറുനാരങ്ങ ഉല്‍പ്പാദനം കുറവാണ്. തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ചെറുനാരങ്ങ കേരളത്തിലെത്തിക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതാണ് ഇപ്പോള്‍ വില വര്‍ധനവിന് കാരണമായിരിക്കുന്നത്.
നിലവില്‍ ചെറുനാരങ്ങ ഒരെണ്ണം കടയില്‍ നിന്ന് വാങ്ങുമ്പോള്‍ കുറഞ്ഞത് 10 രൂപയെങ്കിലും കൊടുക്കണം. നാരങ്ങയുടെ വില കൂടുമ്പോള്‍ നാരങ്ങവെള്ളത്തിനും വില ഉയരും. വരുന്ന ദിവസങ്ങളിലും ലോഡ് കൂടുതല്‍ വന്നില്ലെങ്കില്‍ നാരങ്ങാ വെള്ളത്തിനും അച്ചാറിനും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Discussion about this post