ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, വിറ്റാമിന്‍ സി, ബി, ഡി എന്നിവയും അടങ്ങിയിട്ടുള്ളതാണ് കറിവേപ്പില. വളരെ എളുപ്പത്തില്‍ നട്ടുപരിപാലിക്കാന്‍ കഴിയുന്ന ചെടിയാണ് കറിവേപ്പ്. ലുക്കീമിയ, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ ചെറുക്കാനും പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കുന്നു.
കറിവേപ്പിലയുടെ വളര്‍ച്ചയ്ക്ക് വളക്കൂറും ഈര്‍പ്പവുമുള്ള മണ്ണാണ് ആവശ്യം. നല്ല വേനലില്‍ ഒരിക്കലും കറിവേപ്പിന്‍ തൈ നടരുത്. പുതുമഴ ലഭിക്കുന്നതോടെ കറിവേപ്പ് തൈ നടാം. വേരില്‍ നിന്ന് മുളപ്പിച്ച നല്ല കരുത്തുള്ള തൈവേണം നടേണ്ടത്. രണ്ട് അടിയെങ്കിലും ആഴവും വിസ്താരവുമുള്ള കുഴിവേണം തൈ നടാന്‍. കുഴിയില്‍ അര കൊട്ട ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട് കുഴി മൂടി നടുവില്‍ ചെറു കുഴി എടുത്ത് തൈ നടാം. തൈ നടുന്ന സ്ഥലത്തെ മണ്ണ് ഉറപ്പുള്ളതാണങ്കില്‍ കുഴിയില്‍ ചകരിച്ചോര്‍, ഉമി, ഉണങ്ങിയ കരിയില എന്നിവയില്‍ ഏതെങ്കിലുമിട്ട് കുഴി വായുസഞ്ചാരമുള്ളതാക്കുക. തൈ നടുമ്പോള്‍ ഒരു പിടി വേപ്പിന്‍ പിണ്ണാക്കും ഒരു പിടി എല്ല് പൊടിയും കുഴിയില്‍ ചേര്‍ത്ത് ഇളക്കി നട്ടാല്‍ രോഗ കീടങ്ങളില്ലാതെ കറിവേപ്പ് വളര്‍ന്ന് വരും.നട്ടു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞ് തടം ചെറുതായി ഇളക്കി ജൈവ വളങ്ങള്‍ ഏതെങ്കിലും നല്‍കി മണ്ണ് വിതറണം.കറിവേപ്പിന്റെ തടത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തണം. അതിനായി അഴുകുന്ന ഇലകള്‍ കൊണ്ട് പുത തല്‍കുന്നത് ഗുണം ചെയ്യും. വേനല്‍ക്കാലത്ത് ഒന്ന് ഇടവിട്ട ദിവസങ്ങളില്‍ തടത്തില്‍ നനവ് നല്‍കണം.വേനല്‍ക്കാലത്ത് കറിവേപ്പിന്റെ തടം ഇളക്കാനോ വേര് മുറിയുന്ന തരം പ്രവര്‍ത്തികളോ പാടില്ല.
വളര്‍ച്ച എത്താത്ത തൈയില്‍ നിന്ന് വിളവെടുക്കരുത്. വിളവെടുക്കുമ്പോള്‍ ഇലകള്‍ അടര്‍ത്തി എടുക്കാതെ ശിഖിരങ്ങള്‍ ഒടിച്ചെടുക്കണം. സാവധാനം കരിവേപ്പ് ബുഷ് ആകും.ഒരാള്‍പ്പൊക്കം ആകുമ്പോള്‍ കരിവേപ്പിന്റെ തലയറ്റം ഒടിച്ചു വെക്കണം. അങ്ങനെ ചെയ്യുമ്പോള്‍ താഴെ നിന്ന് കൂടുതല്‍ ശിഖിരങ്ങള്‍ പൊട്ടി മുളയ്ക്കും.
കടലപ്പിണ്ണാക്ക് പച്ചച്ചാണക തെളി ഇടയ്ക്ക് തടത്തില്‍ ഒഴിച്ച് കൊടുത്താല്‍ കൂടുതല്‍ തളിര്‍ ഇലകള്‍ വരും. ഉണങ്ങി പൊടിഞ്ഞ കാലി വളം, കമ്പോസ്റ്റ്, എന്നിവയില്‍ ഏതെങ്കിലും മൂന്ന് മാസം കൂടുമ്പോള്‍ തടത്തില്‍ നല്‍കണം. തലേദിവസത്തെ കഞ്ഞിവെള്ളം കരിവെപ്പിന് വളര്‍ച്ചക്ക് നല്ലതാണ്. കറിവേപ്പിന്റെ തടത്തില്‍ മുട്ടത്തോട് പൊടിച്ചിടുന്നത് നല്ലതാണ്. കറിവേപ്പില്‍ നാരകപ്പുഴുവിന്റെ ശല്യം ഉണ്ടാകാറുണ്ട്. പുഴുവിനെ എടുത്ത് നശിപ്പിക്കുക, വേപ്പെണ്ണ-സോപ്പ് -വെളുത്തുള്ളി മിശ്രിതം ഇലകളിലും ഇളം തണ്ടിലും തളിക്കുക. തണ്ടും ഇലയും മുരടിപ്പിക്കുന്ന ചെറു പ്രാണികളെ അകറ്റാന്‍ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക. തലേ ദിവസത്തെ കഞ്ഞി വെള്ളം തളിക്കുന്നതും ഗുണം ചെയ്യും.

Discussion about this post