അലങ്കാര സസ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഓര്‍ക്കിഡ്. അധികം പരിചരണം വേണ്ടാത്ത, ആകര്‍ഷകമായ വര്‍ണ്ണങ്ങളില്‍ ദിവസങ്ങളോളം പൊഴിഞ്ഞു പോകാതെ നില്‍ക്കുന്നതാണ് ഓര്‍ക്കിഡ് പൂക്കള്‍.
ഓര്‍ക്കിഡ് ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ് ആന്ത്രാക്‌നോസും വേര് ചീയലും. ഇലകളില്‍ മഞ്ഞപ്പുള്ളികള്‍ കാണുന്നുമ്പോള്‍ തന്നെ മനസിലാക്കാം ആന്ത്രാക്‌നോസ് ബാധിച്ചിട്ടുണ്ടെന്ന്. ഇത് ക്രമേണ വ്യാപിച്ച് ഇല പാടേ മഞ്ഞ നിറമായി അടര്‍ന്നുവീഴും. ചെടിയുടെ വളര്‍ച്ചയും മുരടിക്കുകയും ചെയ്യും. സിനെബ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ ബാവിസ്റ്റിന്‍ (ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്നിവയില്‍ ഏതെങ്കിലുമൊരു കുമിള്‍ നാശിനി ആഴ്ചയില്‍ ഒരിക്കല്‍ തളിച്ച് രോഗം നിയന്ത്രിക്കാം.
വേര് ചീയലിന്റെ പ്രധാന ലക്ഷണം ചെടിയുടെ വേരുകള്‍ അഴുകി ചെടികള്‍ നശിക്കുന്നതാണ്.ബാവിസ്റ്റിന്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) കുമിള്‍ നാശിനി ആഴ്ചയിലൊരിക്കല്‍ വീതം തളിച്ച് രോഗനിയന്ത്രണം നടത്താം. വേരുകള്‍ക്കു ചുറ്റും വേണ്ടത്ര വായുസഞ്ചാരം ലഭ്യമാക്കാനും ശ്രദ്ധിക്കണം.
ഓര്‍ക്കിഡിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്ന കീടങ്ങളും നിയന്ത്രണമാര്‍ഗങ്ങളും:
ശല്‍ക്ക പ്രാണികള്‍
ഓര്‍ക്കിഡിന്റെ പ്രധാന ശത്രുക്കളിലൊന്ന്. ചെടിയുടെ ചുവടോടു ചേര്‍ന്ന് ഇലകളുടെ ഇരുവശത്തുമായി പറ്റിക്കൂടിയിരുന്ന് നീരൂറ്റിക്കുടിക്കുന്നു. അങ്ങനെ ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു. മൂന്നു സ്പൂണ്‍ വൈറ്റ് ഓയില്‍ 2 ലിറ്റര്‍ വെള്ളത്തില്‍ മാലത്തയോണുമായി കലര്‍ത്തി ചെടിയില്‍ തളിച്ച് ശല്‍ക്ക പ്രാണികളെ ഒഴിവാക്കാം.
മീലിമുട്ട
ഓര്‍ക്കിഡിന്റെ ഇലയിലും തണ്ടിലും നിന്ന് നീര് വലിച്ചു കുടിക്കുന്നു. മൂന്നു സ്പൂണ്‍ വൈറ്റ് ഓയില്‍ 2 ലിറ്റര്‍ വെള്ളത്തില്‍ മാലത്തയോണുമായി കലര്‍ത്തി ചെടിയില്‍ തളിച്ച് ഒഴിവാക്കാം.
ചുവന്ന ചെള്ള്
ഇലകളുടെ അടിവശത്ത് പറ്റിയിരുന്ന് നീരുറ്റിക്കുടിക്കുന്നതാണ് ചുവന്ന ചെള്ള്. മാലത്തയോണ്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം.
Discussion about this post