രാജസ്ഥാനിലെ ഭരത്പൂർ സ്വദേശിയായ 30 വയസ്സുകാരൻ ഗൗരവ് മുത്ത് കൃഷിയിൽ നിന്ന് നേടുന്നത് പ്രതിവർഷം 55 ലക്ഷം രൂപ. നാലുവർഷം ഗവൺമെന്റ് പരീക്ഷയ്ക്കായി പരിശ്രമിച്ച് വിജയിക്കാത്തതിനെ തുടർന്നാണ് ഗൗരവ് മുത്തു കൃഷിയിലേക്ക് തിരിഞ്ഞത്. യൂട്യൂബിൽ നിന്നാണ് മുത്തു കൃഷിയെ കുറിച്ച് അദ്ദേഹം പഠിക്കുന്നത്, അതിനുശേഷം ഒഡീഷയിലെ സെൻട്രൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാ കൾച്ചറിൽ അഞ്ച് ദിവസത്തെ പ്രായോഗിക പരിശീലനം നേടി.
ആദ്യഘട്ടത്തിൽ 150*80 അടി താഴ്ചയിൽ തടാകം ഒരുക്കി അതിൽ ഒന്നര ലക്ഷം മുസൽസ് നിക്ഷേപിച്ചു. ജലഗുണനിലവാരം ഉറപ്പാക്കലാണ് ആദ്യഘട്ടത്തിൽ ഗൗരവന് വെല്ലുവിളിയായി മാറിയത്. ഈ സമയത്ത് 50% മുസൽസ് ചത്തു. പക്ഷേ നിരന്തരമായ പരിശ്രമത്തിലൂടെ 21 മാസങ്ങൾക്ക് ശേഷം അദ്ദേഹം വിളവെടുപ്പ് നടത്തുകയും, ഏകദേശം ഒന്നരക്കോടി വില്പന അതിൽനിന്ന് നടത്തുകയും ചെയ്തു. 21 ലക്ഷം മുതൽമുടക്കിൽ തുടങ്ങിയ കൃഷിയിൽ നിന്ന് ഏകദേശം ലാഭം 55 ലക്ഷം രൂപ. കൃഷിയിൽ ലാഭം ഉറപ്പിച്ചതോടെ അഞ്ച് തടാകങ്ങളിൽ കൂടി ഗൗരവ് കൃഷി വ്യാപിപ്പിച്ചു.
Discussion about this post