കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജ്, പോസ്റ്റ് ഹാര്‍വെസ്‌റ് ടെക്‌നോളജി വിഭാഗത്തിന്റെയും സുഭിക്ഷ കേരളം പദ്ധതിയുടെയും ഭാഗമായി ഭക്ഷ്യ സംസ്‌കരണ രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന തൊഴിലില്ലാത്ത യുവതി- യുവാക്കള്‍ക്കായി ‘ ഭക്ഷ്യസംസ്‌കരണം – സംരംഭകത്വ സാധ്യതകള്‍ ‘ എന്ന പേരില്‍ 15 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 മുതലാണ് പരിശീലനം ആരംഭിക്കുന്നത്.
പഴം-പച്ചക്കറി, നാളികേരം, കിഴങ്ങുവര്‍ഗ്ഗവിളകള്‍, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്പാദനവും പാക്കേജിങ് തത്വങ്ങളും സംബന്ധിച്ച അറിവുകള്‍ പരിപാടിയിലൂടെ ലഭിക്കും. ഒപ്പം ഭക്ഷ്യ സംസ്‌കരണ രംഗത്ത് കൃഷിവകുപ്പ് നടത്തിവരുന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതികളെക്കുറിച്ചും പഴം-പച്ചക്കറി എന്നിവയിലെ കീടനാശിനി അവശിഷ്ട വിഷാംശവും അവയുടെ നിവാരണത്തെക്കുറിച്ചും ക്ലാസുകള്‍ ലഭ്യമാകും.
ഇതിന്റെ തുടര്‍ച്ചയെന്നോണം സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വെള്ളായണി കാര്‍ഷിക കോളേജില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ടെക്‌നോ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അവസരവും ലഭിക്കും.
താല്പര്യമുള്ളവര്‍ക്ക് http://coavellayani.kau.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Discussion about this post