സൗത്ത് അമേരിക്കൻ ഇനമായ ഇവ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുകയും സുലഭമായി പഴങ്ങൾ ഉണ്ടാകുകയും ചെയ്യും. കോൺക്രീറ്റ് തൂണുകളിലാണ് ഇവ വളർത്തേണ്ടത് .പോസ്റ്റുകൾ മണ്ണിൽ ബലമായി സ്ഥാപിച്ച് വേരുപിടുപ്പിച്ച തണ്ടുകൾ ജൈവ വളം ചേർത്ത് ചുവട്ടിൽ നടുക.
പോസ്റ്റിൽ വേരുറപ്പിച്ച് ഡ്രാഗൺ തണ്ടുകൾ പടർന്നു കയറും. ഒരാൾ ഉയരമുള്ള തൂണിൻ്റെ മുകളിൽ ബലമായി സ്ഥാപിച്ച ഇരുചക്ര വാഹന ടയറിൽ കയറി താഴേയ്ക്ക് ഒതുങ്ങുന്ന തണ്ടുകൾ രണ്ടു വർഷം കൊണ്ട് കായ് പിടിച്ചു തുടങ്ങും. മുപ്പതു ദിവസത്തിനുള്ളിൽ വിളവെടുക്കം. വർഷത്തിൽ പല തവണ ഫലം തരികയും ചെയ്യും.പോഷകങ്ങൾ നിറഞ്ഞ പഴങ്ങൾ തൊലി നീക്കം ചെയ്തു കഴിക്കുകയും ഭക്ഷ്യോൽപന്നങ്ങൾ നിർമ്മിക്കുകയും ചെയ്യാം.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232.
Discussion about this post