വെള്ളരി വര്‍ഗ പച്ചക്കറികളിലും വഴുതന വര്‍ഗ്ഗ ചെടികളിലും വെണ്ട മരച്ചീനി എന്നിവയിലും പ്രധാന ശല്യക്കാരാണ് മുഞ്ഞയും വെള്ളീച്ചയും. നീരൂറ്റിക്കുടിക്കുന്ന പ്രാണികളാണിവര്‍. പല തരം വൈറസ് രോഗങ്ങളുടെ വാഹകരും ഇവര്‍തന്നെ. അതുകൊണ്ടുതന്നെ വൈറസ് രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആദ്യം വേണ്ടത് മുഞ്ഞകളുടെയും വെള്ളീച്ചകളുടെയും നിയന്ത്രണമാണ്. ഇവയെ നിയന്ത്രിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് മഞ്ഞക്കെണി.
മഞ്ഞക്കെണി തയ്യാറാക്കാം
ഇടത്തരം വലിപ്പമുള്ള ടിന്നുകളോ ഷീറ്റുകളോ കൊണ്ട് മഞ്ഞക്കെണി നിര്‍മ്മിക്കാം. ഷീറ്റുകള്‍ക്ക് പുറമേ മഞ്ഞ ഛായം പൂശുക. ഛായം നന്നായി ഉണങ്ങിപ്പിടിച്ച ശേഷം ഷീറ്റില്‍ ആവണക്കെണ്ണയോ പശയോ പുരട്ടി പുരയിടങ്ങളില്‍ അവിടവിടായി കമ്പ് നാട്ടി ഉറപ്പിച്ച് വയ്ക്കണം. മഞ്ഞ നിറം കണ്ട് ആകൃഷ്ടരായി എത്തുന്ന കീടങ്ങള്‍ കെണിയില്‍ പെട്ട് ആവണക്കെണ്ണയിലോ പശയിലോ ഒട്ടിപ്പിടിച്ച് ചത്തു പോകും. മറ്റു ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ക്കൊപ്പം മഞ്ഞക്കണി കൂടി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.
Discussion about this post