Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

സെപ്തംബര്‍ 2- ലോക നാളികേര ദിനം

Agri TV Desk by Agri TV Desk
September 2, 2021
in അറിവുകൾ, കൃഷിവാർത്ത
19
SHARES
Share on FacebookShare on TwitterWhatsApp

ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വര്‍ഷം തോറും സെപ്റ്റംബര്‍ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.നാളികേര ദിനം ആചരിയ്ക്കുമ്പോള്‍ കേരളത്തിന് സന്തോഷിയ്ക്കാന്‍ ഏറെ ഒന്നും ഇല്ല. തെങ്ങിന്റെ നാടാണ് കേരളമെങ്കിലും…കേരളത്തില്‍ നല്ല രീതിയില്‍ ശ്രദ്ധയോടെയുള്ള തെങ്ങ് കൃഷി ഇപ്പോഴും കുറവാണ് എന്നതാണ് സത്യം.കേരളത്തില്‍ കൃഷി ചെലവ് കൂടുകയും തെങ്ങില്‍ നിന്നുള്ള വരുമാനം കുറയുകയും ചെയ്തതോടെ ഉണ്ടായിരുന്ന തെങ്ങ് കൃഷിയും ഭീഷണിയിലാണ്.

അതായത് ശാസ്ത്രീയമായി തെങ്ങുകൃഷി ചെയ്താല്‍ വളരെ ലാഭം കിട്ടുന്ന ഒരു വിളയായി തെങ്ങ് മാറിയിരിക്കുന്നു. ഈയവസരത്തില്‍ നാളികേരം ആരോഗ്യകരവും സമ്പല്‍ സമൃദ്ധവുമായ ജീവിതത്തിന് എന്ന മുഖ്യ വിഷയം തെരഞ്ഞെടുത്തത് എന്തുകൊണ്ടും വളരെ നല്ലതാണ്. സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന പഴമൊഴി നാളികേരത്തെ സംബന്ധിച്ചിടത്തോളം അര്‍ഥവത്താണ്.

നാളികേര ദിനം നല്‍കുന്ന മറ്റൊരു സന്ദേശം’ നാളികേരം ആരോഗ്യത്തിന്’ എന്നതാണ്. നാളികേരോല്‍പ്പന്നങ്ങളുടെ പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും മനസ്സിലാക്കി ലോക വിപണിയിലും ആഭ്യന്തര വിപണിയിലും ഇവയ്ക്ക് ആവശ്യക്കാന്‍ ഏറെയാണ്.

നാളികേര ദിനം ആചരിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ രാജ്യത്തെ നാളികേര കൃഷി അഭിവൃദ്ധിപ്പെടുത്താനും കര്‍ഷകര്‍ക്കും രാജ്യത്തിനും മെച്ചപ്പെട്ട വരുമാനം അഥവാ സമ്പത്ത് ലഭിക്കാനും നമുക്ക് ഓരോരുത്തര്‍ക്കും ശ്രമിക്കാം.കേരത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളം നാളികേര ഉല്പാദനത്തില്‍ ഇന്ന് രണ്ടാം സ്ഥാനത്താണ്.വരും നാളുകളില്‍ കേരളം മൂന്നാം സ്ഥാനത്തായാലും അതിശയിയ്ക്കേണ്ടതില്ല.ചെറിയ തോട്ടക്കാരെ ഏറെ വലച്ചത് ജോലിക്കൂലി കൂടിയതാണ്. തെങ്ങ് കയറാന്‍ ആളെ കിട്ടാത്തതും കൃഷിക്കാര്‍ നേരിടുന്ന പ്രശ്നത്തിനു ആക്കം കൂട്ടി.ജോലിക്കൂലി കൂടിയതിന് പുറമേ തെങ്ങിന് ബാധിയ്ക്കുന്ന രോഗങ്ങളും കേരളത്തിലെ തെങ്ങ് കര്‍ഷകരെ വലച്ചിരിക്കുകയാണ്.നാളികേര ദിനം ആചരിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ രാജ്യത്തെ നാളികേര കൃഷി അഭിവൃദ്ധിപ്പെടുത്താനും കര്‍ഷകര്‍ക്കും രാജ്യത്തിനും മെച്ചപ്പെട്ട വരുമാനം അഥവാ സമ്പത്ത് ലഭിക്കാനും നമുക്ക് ഓരോരുത്തര്‍ക്കും ശ്രമിക്കാം.

സെപ്തംബര്‍ 2 നാം നാളികേര ദിനമായി ആഘോഷിക്കുന്നു. എന്നാല്‍ കേരം തിങ്ങും കേരള നാട്ടില്‍ എന്ന കവിമൊഴി ഇന്ന് ഒരു അലങ്കാരം മാത്രമായി തീരുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോവുന്നത്. കേരളത്തിന്റെ മുഖ മുദ്രയായ തെങ്ങിനെക്കുറിച്ചു ചിന്തിക്കുന്ന ആളുകള്‍ തന്നെ വിരളമാണ്. ഒരു കാലത്തു നമ്മുടെ നാട്ടില്‍ സമൃദ്ധമായിരുന്ന തെങ്ങിന്‍തോപ്പുകള്‍ ഇന്ന് മറ്റു നാണ്യവിളകള്‍ക്കും കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കുമായി വഴിമാറിക്കൊടുത്തിരിക്കുന്നു.

ഒരു മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ തെങ്ങിനോളം സ്വാധീനം ചെലുത്തിയ ഒരു സസ്യം ഉണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് നമ്മള്‍ കല്പവൃക്ഷമായി തെങ്ങിനെ കാണുന്നതും. തേങ്ങയുപയോഗിച്ചു ഉണ്ടാക്കുന്ന ഭക്ഷണവസ്തുക്കളും, വെളിച്ചെണ്ണയും നമ്മുടെ ഭക്ഷണ രീതികളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ്. ഓലമെടഞ്ഞ വീടുകള്‍ ഒരുകാലത്തു നമ്മുടെ നാട്ടിന്‍ പ്രദേശത്തു അനവധിയായിരുന്നു. ചകിരി ഉത്പന്നങ്ങളും തെങ്ങിന്റെ തടികൊണ്ടുണ്ടാക്കിയ മര ഉപകരണങ്ങളും, ഈര്‍ക്കില്‍ ചൂലുമുതല്‍ ഓല കൊണ്ടുണ്ടാക്കിയ പന്ത് വരെ ഒരു മലയാളി ജീവിതത്തിന്റെ നേര്‍ കാഴ്ചകളാണ്. നമ്മുടെ സംസ്‌കാരത്തിനെ തന്നെ ഉയര്‍ത്തിക്കാട്ടുന്ന ഈ കല്പ വൃക്ഷത്തെ നമുക്ക് കാത്തു രക്ഷിക്കാം.

മലയാളി കല്‍പ്പവൃക്ഷമെന്ന് പേരിട്ടുവിളിക്കുന്ന ഈ വൃക്ഷത്തിനുമാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഗുണവിശേഷണങ്ങളുണ്ട്. ആഹാരത്തിനൊരു താങ്ങ്, പോഷകാഹാരം, പാനീയം, ആരോഗ്യദായകം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തു, ഭക്ഷ്യ എണ്ണ, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, ചുരുക്കത്തില്‍ കല്‍പ്പവൃക്ഷമെന്നു വിളിക്കുമ്പോള്‍ ഒന്നും ഉപേക്ഷിക്കാനില്ലാത്ത വൃക്ഷം എന്ന് വിവക്ഷിക്കാം. ഇങ്ങനെ ഒരു വൃക്ഷം ലോകത്തുവേറെയില്ല. പേരുകൊണ്ടുതന്നെ കേരളം ഈ വൃക്ഷത്തിന്റെ പേറ്റന്റ് എടുത്തുകഴിഞ്ഞിരിക്കുന്നു. പരമ്പരാഗത കേര ഉല്‍പ്പന്നങ്ങള്‍ക്കുപുറമെ, ഉല്‍പ്പാദന, മൂല്യവര്‍ധന, വിതരണം എന്ന സമവാക്യത്തില്‍ തെങ്ങില്‍ നിന്നും കണ്ടെത്തിയ ഏറ്റവും വിശിഷ്ടമായ ഒന്നാണ് നീര. അതുപയോഗിച്ചുണ്ടാക്കുന്ന മറ്റുല്‍പ്പന്നങ്ങളും ലോക മാര്‍ക്കറ്റ് കീഴടക്കാന്‍ തുടങ്ങുമ്പോള്‍ കേരളവും അതില്‍ പങ്കാളിയാകാന്‍ ശ്രമിക്കുകയാണ്.

തയ്യാറാക്കിയത്

അനില്‍ മോനിപ്പിള്ളി

Tags: world coconut day
Share19TweetSendShare
Previous Post

ആട്ടയും മൈദയും ഉണ്ടാക്കുന്നത് എങ്ങനെ?

Next Post

എന്‍-ജോയ് പോത്തോസ് പരിപാലനം

Related Posts

bird flu
അറിവുകൾ

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി
അറിവുകൾ

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്
അറിവുകൾ

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

Next Post
എന്‍-ജോയ് പോത്തോസ് പരിപാലനം

എന്‍-ജോയ് പോത്തോസ് പരിപാലനം

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV