വോൾഫിയ എന്നാണ് ഏറ്റവും ചെറിയ പൂച്ചെടിയുടെ പേര്. വെള്ളത്തിൽ പൊങ്ങി കിടന്നു വളരുന്ന ഇവയ്ക്ക് ഇലകളും വേരുകളും ഇല്ല. എന്നാൽ ഇലകൾ പോലെ തോന്നിക്കുന്ന ഭാഗങ്ങളുണ്ട്. അവയെ ‘താലസ്’ എന്നാണ് വിളിക്കുന്നത്. താലസിന് മുകളിലുള്ള കുഴികളിലാണ് പൂക്കൾ ഉണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ പൂക്കളും വിത്തുകളും ഈ സസ്യത്തിന്റെയാണ്. അരേസിയെ സസ്യകുടുംബത്തിലെ അംഗമാണ് വോൾഫിയ. അതായത് ആന്തൂറിയമൊക്കെ ഉൾപ്പെടുന്ന കുടുംബം.
പണ്ടുകാലം മുതൽ തന്നെ ഏഷ്യയുടെ പല ഭാഗങ്ങളിലും ഇവയെ പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ട്. നാല്പത് ശതമാനത്തിൽ കൂടുതൽ മാംസ്യങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ വളരെ ആരോഗ്യകരമായ ഭക്ഷണമാണ് ഇവ. നൈട്രജനും ഫോസ്ഫറസും ഒത്തിരി ഉള്ളതുകൊണ്ട് ഇവ കന്നുകാലികൾക്ക് തീറ്റയായും അതുപോലെതന്നെ ജൈവവളമായും ഉപയോഗിക്കുന്നു. മലിനജല സംസ്കരണത്തിനും വോൾഫിയ ഉപയോഗിക്കുന്നുണ്ട്
Discussion about this post