കാർഷിക വിളകൾ നശിപ്പിക്കുന്ന എലികളെ നിയന്ത്രിക്കുന്ന ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശം. സംസ്ഥാന വന്യജീവി ബോർഡിന്റെ അജണ്ടയിലാണ് നിർദ്ദേശം ഉള്ളത്. ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് അജണ്ടയിലെ നാലാമത്തെ ഇനമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

എലികളെ നിയന്ത്രിക്കുന്നതിൽ മാത്രമല്ല ഉഗ്ര വിഷമുള്ള പാമ്പുകളുടെ കുഞ്ഞുങ്ങളെ ആഹാരം ആക്കുന്നതിലും ചേരക്ക് നിർണായക സ്ഥാനമാണ് ഉള്ളത്. കർഷക മിത്രം എന്ന് വിളിപ്പേരുള്ള ചേരയെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Content summery : Wildlife Board proposes to declare the Wildlife Board proposes to declare the Ptyas mucosa as the state reptile
Discussion about this post