കനത്ത വേനൽചൂടിൽ സംസ്ഥാനത്ത് വ്യാപക കൃഷി നാശം. ഫെബ്രുവരി ഒന്നു മുതൽ മെയ് ആദ്യവാരം വരെ എടുത്ത കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കോട്ടയിൽ ജില്ലയിൽ മാത്രം 46 ഹെക്ടറിൽ അധികം കൃഷി കരിഞ്ഞുണങ്ങിയ എന്നാണ് പറയപ്പെടുന്നത്. കൃഷിയിൽ കൂടുതൽ നാശം ഉണ്ടായത് വാഴകൃഷിയിലാണ്. ഇതിനൊപ്പം ഏലം, കുരുമുളക്,ജാതി, ഗ്രാമ്പൂ തുടങ്ങിയ നാണ്യ വിളകളും വ്യാപകമായി കനത്ത വേനൽ ചൂട് മൂലം നാശത്തിന്റെ വക്കിലാണ്. ഏല കൃഷിയിൽ കനത്ത നാശമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ജലക്ഷാമത്തെ തുടർന്ന് പച്ചക്കറി കൃഷിയും ചെയ്യുന്നില്ല.
പൈനാപ്പിൾ, റബർ, കുരുമുളക് തുടങ്ങിയവയുടെ ഉൽപാദനത്തിൽ വലിയ കുറവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വേനലിനെ പ്രതിരോധിക്കാൻ ചെടികളുടെ ചുവട്ടിൽ പുതയിടൽ നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ സ്വീകരിക്കണം എന്ന് കൃഷിഭവൻ അധികൃതർ പറയുന്നു. ജലലഭ്യത കുറയുന്നതും ചൂട് കൂടുന്നതും ഇനിയും കൃഷിയിൽ വ്യാപക നാശം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. വേനൽചൂട് മലയോര മേഖലകളിലാണ് കൂടുതൽ നാശം ഉണ്ടാക്കിയിരിക്കുന്നത്. പരമാവധി കൃഷിയിടങ്ങളിൽ ചൂട് കുറയ്ക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും, രാസകീടനാശിനികൾ ഒഴിവാക്കുകയും ചെയ്യണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Discussion about this post