മഞ്ഞ, പച്ച നിറങ്ങളിലുള്ള വാഴപ്പഴം നമുക്കെല്ലാം സുപരിചതമാണ്. എന്നാല്‍ നീല നിറത്തിലുള്ള വാഴപ്പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടിട്ട് ചിലര്‍ക്കെങ്കിലും അദ്ഭുതം തോന്നുന്നുണ്ടാകും അല്ലേ? പക്ഷെ സംഗതി സത്യമാണ്. ഒരു വ്യത്യസ്തമായ വാഴപ്പഴം. നീല നിറത്തില്‍. ബ്ലൂ ജാവ വാഴ എന്നാണ് അതിന്റെ പേര്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ താരമാണ് ബ്ലൂ ജാവ വാഴ. ഒഗില്‍വി എന്ന പ്രമുഖ പരസ്യ കമ്പനിയുടെ ഗ്ലോബല്‍ ചീഫ് ക്രിയേറ്റീവ് ഓഫീസറായ താം കായ് മെംഗ് ആണ് ചിത്രസഹിതം ബ്ലൂ ജാവ വാഴയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്. വാനില ഐസ്‌ക്രീന്റെ സ്വാദാണ് ഈ വാഴപ്പഴത്തിനെന്നാണ് അദ്ദേഹം കുറിച്ചത്.
തെക്കുകിഴക്കന്‍ ഏഷ്യയിലാണ് ഇത് ആദ്യമായി കണ്ടുതുടങ്ങിയത്. ഹവായിലും ഈ പഴം ഏറെ പ്രസിദ്ധമാണ്. അവിടെ ബ്ലൂ ജാവ വാഴകള്‍ അറിയപ്പെടുന്നത് ഐസ്‌ക്രീം ബനാന എന്ന പേരിലാണ്.
ബ്ലൂ ജാവ വാഴകള്‍ക്ക് 15 മുതല്‍ 20 അടി വരെ പൊക്കമുണ്ടാകും. വെള്ളി-പച്ച നിറമാണ് ഇതിന്റെ ഇലയ്ക്ക്.
Discussion about this post